Enter your Email Address to subscribe to our newsletters

Alappuzha, 27 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ സജീവം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഐയുടെ മന്ത്രിമാരും മുഖ്യമന്ത്രിയെ കണ്ടു.
ഒരു മണിക്കൂറോളമാണ് മഉഖ്യമന്ത്രി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയത്. എന്തുകൊണ്ട് കരാറില്‍ കേരളം ഒപ്പിട്ടു എന്ന് സിപിഐയെ ധരിപ്പിക്കാനാണ് മഉഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ രഹസ്യമായി എന്തിന് കരാറില്‍ ഒപ്പിട്ടു എന്നതിലാണ് സിപിഐ കടുത്ത എതിര്‍പ്പ് ഉന്നയിക്കുന്നത്. കടുത്ത നിലപാടാണ് പാര്‍ട്ടിക്കുള്ളില്‍ എന്ന് ബിനോയ് വിസ്വം മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രിമാരാ. കെ. രാജനും ജി.ആര്‍.അനിലും പി. പ്രസാദും ചിഞ്ചുറാണിയുമാണ് മുഖ്യമന്ത്രിയുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ സംസാരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ മറുപിടി പറയാത്തതിലെ എതിര്‍പ്പാണ് മന്ത്രിമാര്‍ ഉന്നയിച്ചത്. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മന്ത്രിമാരെ കണ്ടത്.
ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പ് ബിനോയ് വിശ്വം പറഞ്ഞത്. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടി നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന ശക്തമായ അഭിപ്രായവും എക്‌സിക്യൂട്ടിവില്‍ ഉയര്‍ന്നു.
പിഎം ശ്രീയില്‍ തുടര്‍നടപടികള്‍ വൈകിപ്പിക്കുമെന്ന് സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം. ഇന്ന് ചേര്‍ന്ന് അടിയന്തര സെക്രട്ടറിയേറ്റിലാണ് ഇത്തരമൊരു സമവായ നിര്‍ദേശം ഉണ്ടായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സിപിഐയെ അറിയിക്കുകയും ചെയ്തു. ഫോണില്‍ വിളിച്ചാണ് ഇത്തരം ഒരു ഉറപ്പ് നല്‍കിയത്. തുടര്‍ന്നാണ് വൈകിട്ട് 3.30ന് നേരിട്ടുളള ചര്‍ച്ച തീരുമാനിച്ചത്.
പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഫണ്ട് വാങ്ങുന്നതിലോ തിടുക്കം കാണിക്കില്ല. പദ്ധതിക്കായി തിരഞ്ഞെടുത്ത് സ്‌കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറില്ല. തുടങ്ങിയ ഉറപ്പുകളാണ് നല്‍കിയിരിക്കുന്നത്. കൂടാത പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ മുന്നണിയില്‍ വിശദമായ ചര്‍ച്ച നടത്തും. ഒരു സമിതി നിശ്ചയിക്കുന്നതും പരിഗണിക്കാം തുടങ്ങിയ ഉറപ്പുകളാണ് സിപിഎം സിപിഐക്ക് മുന്നില്‍ വച്ചിരിക്കുന്നത്
---------------
Hindusthan Samachar / Sreejith S