Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ പദ്ധതിയില്‍ സിപിഐ കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്നതിനിടെ പരേക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പദ്ധതികള്‍ നടപ്പാക്കുന്നവരുടെ കൂടെയാണ് സര്‍ക്കാര്‍. അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത പുന്നപ്ര വയലാര്‍ ദിനാചരണ വേദിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരമാര്‍ശം.
സാമൂഹിക പ്രതിബദ്ധതയോടെ ഇടപെട്ടാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ. പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളേണ്ടത്. പദ്ധതികളെ മുടക്കുന്നതിന് ശ്രമിക്കുന്നരുടെ കൂടെയല്ല നില്‍ക്കേണ്ടത്. ആ വ്യത്യാസം നമുക്ക് കാണാന്‍ കഴിയേണ്ടതായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്കാണ് സിപിഎം നീങ്ങുന്നത്. മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നുവെന്നാണ് പിന്നീട് മാധ്യമങ്ങളെ ബിനോയ് വിശ്വം അറിയിച്ചത്.
പാര്‍ട്ടിയെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായി മുന്നണിമര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുത്തേക്കില്ല. സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവരാണ് വിട്ടുനില്‍ക്കുമെന്നാണ് സൂചന.
---------------
Hindusthan Samachar / Sreejith S