വീണ്ടും കോളറ സ്ഥിരീകരിച്ചു; എറണാകുളം കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Kerala, 27 ഒക്റ്റോബര്‍ (H.S.) സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്കാണ്. കോളറ ബാധയെ തുടര്‍ന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പ
water


Kerala, 27 ഒക്റ്റോബര്‍ (H.S.)

സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്കാണ്. കോളറ ബാധയെ തുടര്‍ന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലിനമായ ജലത്തിലൂടെയാണ് കോളറ പകരുന്നത്.

എന്താണ് കോളറ?

വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് കാരണം. മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തിലെ പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് കോളറ. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, എന്നിവ കുടിക്കണം.

---------------

Hindusthan Samachar / Sreejith S


Latest News