Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സി പി ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം ; അതെ സമയം അദ്ദേഹം വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി.
സിപിഐയുടെ കമ്മറ്റി കൂടാന്‍ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എല്‍ഡിഎഫ് എല്‍ഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകും – അദ്ദേഹം പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി. ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു എന്ന് നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു . പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്.
ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. .
സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവാദം ചര്‍ച്ച ചെയ്യും.
PM SHRI യുമായി ബന്ധപ്പെട്ട് കേരളത്തിൽ അടുത്തിടെ ഉണ്ടായ വിവാദം, PM Schools for Rising India (PM SHRI) പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചാണ്. ഈ നീക്കം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) സഖ്യത്തിനുള്ളിൽ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI), പ്രതിപക്ഷ പാർട്ടികൾ എന്നിവരുമായി കാര്യമായ രാഷ്ട്രീയ, നിയമപരമായ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്, കാരണം ഈ പദ്ധതി ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നു.
പശ്ചാത്തലം
ആദ്യത്തെ എതിർപ്പ്: മാസങ്ങളായി, തമിഴ്‌നാടും പശ്ചിമ ബംഗാളും ചേർന്ന് കേരള സർക്കാർ PM SHRI പദ്ധതിയെ എതിർത്തിരുന്നു. NEP യുമായി യോജിപ്പിച്ചിരിക്കുന്ന ഈ പദ്ധതി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിന്റെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുമെന്നും പാഠ്യപദ്ധതിയുടെ കാവിവൽക്കരണം പ്രോത്സാഹിപ്പിക്കുമെന്നും ഉള്ള ഭയമായിരുന്നു അവരുടെ ചെറുത്തുനിൽപ്പിന് പ്രധാന കാരണം.
ഫണ്ട് തടഞ്ഞുവയ്ക്കൽ: സമഗ്ര ശിക്ഷ പദ്ധതിക്ക് കീഴിലുള്ള ഫണ്ട് അനുവദിക്കുന്നതിനെ PM SHRI സംരംഭത്തിലെ പങ്കാളിത്തവുമായി കേന്ദ്ര സർക്കാർ ബന്ധിപ്പിച്ചു. ചേരാൻ വിസമ്മതിച്ചതിനാൽ, കേരളത്തിന് ഏകദേശം ₹1,500 കോടി രൂപയുടെ കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകൾ നിഷേധിക്കപ്പെട്ടു.
യു-ടേൺ: ഈ തടഞ്ഞുവച്ച ഫണ്ടുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, കേരള സർക്കാർ നിലപാട് മാറ്റി 2025 ഒക്ടോബർ 23-ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേരളത്തിന്റെ പാഠ്യപദ്ധതിയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട്, കേന്ദ്ര ഫണ്ടുകളുടെ നഷ്ടം തടയാൻ സഹകരിക്കാൻ സംസ്ഥാനം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
---------------
Hindusthan Samachar / Roshith K