Enter your Email Address to subscribe to our newsletters

Kasarkode, 27 ഒക്റ്റോബര്‍ (H.S.)
കാസര്‍കോട് അനന്തപുരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. ഡെക്കോര്‍ പാനല്‍ യൂണിറ്റില്‍ ബോയിലര്‍ പൊട്ടിത്തെറിക്കുക ആയിരുന്നു. സംഭവത്തില്‍ ഒരാള്‍ മരണപ്പെട്ടു. ഏകദേശം പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്.
സംഭവസ്ഥലത്തെ പോലീസ് സംഘം പ്രദേശത്ത് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ചുമതല ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ കെമ്രെക്, എറണാകുളം (CHEMREC, Ernakulam) വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളി നജീറുല്‍ അലി (20 ) ആണ് മരിച്ചത്. പരിക്കേറ്റവരെ മംഗലാപുരത്തെയും കുമ്പളയിലെയും ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ വരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. മരിച്ച വ്യക്തിയുടെ മൃതദേഹം കുമ്പള കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
---------------
Hindusthan Samachar / Sreejith S