മെഡി.കോളേജ് ഡോക്ടർമാർ നാളെ ഒ.പി ബഹിഷ്കരിക്കും
Kerala, 27 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻെറ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തിൽ നാളെ ഡോക്ടർമാർ വീണ്ടും ഒ.പി ബഹിഷ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും ഒ.പി
മെഡി.കോളേജ് ഡോക്ടർമാർ നാളെ ഒ.പി ബഹിഷ്കരിക്കും


Kerala, 27 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻെറ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തിൽ നാളെ ഡോക്ടർമാർ വീണ്ടും ഒ.പി ബഹിഷ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും ഒ.പി ബഹിഷ്കരിച്ചിട്ടും, സർക്കാരിൻെറ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്. നവംബർ 5, 13, 21, 29 തിയതികളിലും ഡോക്ടർമാർ ഒ.പിയിലെത്തില്ല.

ഇതോടൊപ്പം വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളിൽ കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു. തുടങ്ങിയ അടിയന്തര ചികിത്സകൾ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങൾ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്‌നാരാ ബീഗം.ടി, ജനറൽ സെക്രട്ടറി ഡോ.അരവിന്ദ് സി.എസ്. എന്നിവർ അറിയിച്ചു.

എൻട്രി കേഡർ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകൾ പരിഹരിച്ച് പി.എസ്.സി നിയമനങ്ങൾ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടൻ നൽകുക,താൽക്കാലിക സ്ഥലമാറ്റങ്ങൾ നടത്തി എൻ.എം.സി.യുടെ കണ്ണിൽ പൊടിയിടാതെ സ്ഥിരം നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മെഡിക്കൽ കോളേജുകൾ താറുമാറായ അവസ്ഥയിലാണ്. മെഡിക്കൽ കോളേജ് അധ്യാപകരുടെ ജോലി സമയം നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അവർ രാവും പകലും ജോലി ചെയ്യുന്നു. പുതിയ മെഡിക്കൽ കോളേജുകളുടെ പരിശോധനയ്ക്ക് മുമ്പ് നാഷണൽ മെഡിക്കൽ കൗൺസിലിനെയും ആരോഗ്യ സർവകലാശാലയെയും കബളിപ്പിക്കാൻ വിരമിക്കാൻ പോകുന്ന ഡോക്ടർമാരെ പോലും നിർബന്ധിക്കുന്നു.

സർക്കാർ മെഡിക്കൽ കോളേജുകളിൽ ചേരാൻ യുവ ഡോക്ടർമാർ തയ്യാറല്ല, അവർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു പ്രതിഷേധത്തിന് നേതൃത്വം നൽകി. മറ്റ് മെഡിക്കൽ കോളേജുകളിലെ യൂണിറ്റ് പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊല്ലം മെഡിക്കൽ കോളേജിൽ ഡോ. നിസാമുദ്ദീൻ, കോന്നിയിൽ ഡോ. രതീഷ്, ആലപ്പുഴയിൽ ഡോ. സഞ്ജയ്, കോട്ടയത്ത് ഡോ. ഫ്രെഡറിക് പോൾ, ഇടുക്കിയിൽ ഡോ. രാംകുമാർ, എറണാകുളത്ത് ഡോ. വേണുഗോപാൽ, തൃശൂരിൽ ഡോ. ബിനോയ്, മഞ്ചേരിയിൽ ഡോ. അഷ്‌റഫ്, കോഴിക്കോട് ഡോ. അബ്ദുൾ ബാസിത്, ഡോ. അരവിന്ദ്, വയനാട്ടിൽ ഡോ. അനീൻകുട്ടി, കാസർകോട് ഡോ. സിന്ധു എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

---------------

Hindusthan Samachar / Roshith K


Latest News