'ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല'; അതൃപ്തി വ്യക്തമാക്കി ബിനോയ് വിശ്വം
Alappuzha, 27 ഒക്റ്റോബര്‍ (H.S.) പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങളുടെ പ്രശ്‌നങ്ങള്‍ ബാക്കിയാണ്. അടുത്ത ഘട്ടം അറിയിക്കാം. സിപിഐയ്ക്ക് ഒരു നേതൃത്വമുണ്ട്.
Binoy Viswam


Alappuzha, 27 ഒക്റ്റോബര്‍ (H.S.)

പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങളുടെ പ്രശ്‌നങ്ങള്‍ ബാക്കിയാണ്. അടുത്ത ഘട്ടം അറിയിക്കാം. സിപിഐയ്ക്ക് ഒരു നേതൃത്വമുണ്ട്. ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ട്. ആവശ്യമായ ചര്‍ച്ചകള്‍ക്കു ശേഷം സിപിഐയുടെ തീരുമാനം അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമോ എന്ന ചോദ്യത്തിനു ബിനോയ് വിശ്വം മറുപടി പറഞ്ഞില്ല.

ഇന്ന് തീരുമാനം പറയും എന്നാണല്ലോ പറഞ്ഞത് എന്ന ചോദ്യത്തിന് എനിക്ക് ഇന്ന് തീരുമാനം ഇല്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ അവസ്ഥയില്‍ നാളെയൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ല. ഇന്നത്തെ യോഗത്തിന്റെ തീരുമാനം യഥാസമയം അറിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീ വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ സജീവം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഐയുടെ മന്ത്രിമാരും മുഖ്യമന്ത്രിയെ കണ്ടു.

ഒരു മണിക്കൂറോളമാണ് മഉഖ്യമന്ത്രി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയത്. എന്തുകൊണ്ട് കരാറില്‍ കേരളം ഒപ്പിട്ടു എന്ന് സിപിഐയെ ധരിപ്പിക്കാനാണ് മഉഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ രഹസ്യമായി എന്തിന് കരാറില്‍ ഒപ്പിട്ടു എന്നതിലാണ് സിപിഐ കടുത്ത എതിര്‍പ്പ് ഉന്നയിക്കുന്നത്. കടുത്ത നിലപാടാണ് പാര്‍ട്ടിക്കുള്ളില്‍ എന്ന് ബിനോയ് വിസ്വം മുഖ്യമന്ത്രിയെ അറിയിച്ചു.

മന്ത്രിമാരാ. കെ. രാജനും ജി.ആര്‍.അനിലും പി. പ്രസാദും ചിഞ്ചുറാണിയുമാണ് മുഖ്യമന്ത്രിയുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ സംസാരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ മറുപിടി പറയാത്തതിലെ എതിര്‍പ്പാണ് മന്ത്രിമാര്‍ ഉന്നയിച്ചത്. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മന്ത്രിമാരെ കണ്ടത്.

---------------

Hindusthan Samachar / Sreejith S


Latest News