പിഎം ശ്രീയില്‍ നടപടികള്‍ വൈകിപ്പിക്കും; പഠിക്കാന്‍ എല്‍ഡിഎഫ് ഉപസമിതി; സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം
Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.) പിഎം ശ്രീയില്‍ തുടര്‍നടപടികള്‍ വൈകിപ്പിക്കുമെന്ന് സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം. ഇന്ന് ചേര്‍ന്ന് അടിയന്തര സെക്രട്ടറിയേറ്റിലാണ് ഇത്തരമൊരു സമവായ നിര്‍ദേശം ഉണ്ടായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്
cpm cpi


Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.)

പിഎം ശ്രീയില്‍ തുടര്‍നടപടികള്‍ വൈകിപ്പിക്കുമെന്ന് സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം. ഇന്ന് ചേര്‍ന്ന് അടിയന്തര സെക്രട്ടറിയേറ്റിലാണ് ഇത്തരമൊരു സമവായ നിര്‍ദേശം ഉണ്ടായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സിപിഐയെ അറിയിക്കുകയും ചെയ്തു. ഫോണില്‍ വിളിച്ചാണ് ഇത്തരം ഒരു ഉറപ്പ് നല്‍കിയത്. തുടര്‍ന്നാണ് വൈകിട്ട് 3.30ന് നേരിട്ടുള്‌ല ചര്‍ച്ച തീരുമാനിച്ചത്.

പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഫണ്ട് വാങ്ങുന്നതിലോ തിടുക്കം കാണിക്കില്ല. പദ്ധതിക്കായി തിരഞ്ഞെടുത്ത് സ്‌കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറില്ല. തുടങ്ങിയ ഉറപ്പുകളാണ് നല്‍കിയിരിക്കുന്നത്. കൂടാത പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ മുന്നണിയില്‍ വിശദമായ ചര്‍ച്ച നടത്തും. ഒരു സമിതി നിശ്ചയിക്കുന്നതും പരിഗണിക്കാം തുടങ്ങിയ ഉറപ്പുകളാണ് സിപിഎം സിപിഐക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

ഈ നിര്‍ദേശങ്ങള്‍ സിപിഐയുടെ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യുകയാണ്. അതിശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് വ്യക്തമാക്കുക. ഇടതുമുന്നണിയില ഭിന്നതയ്ക്ക് എത്രയും വേഗം പരിഹാരം കാണാനാണ് സിപിഎം ശ്രമം. അതുകൊണ്ട് തന്നെയാണ് ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും തുടര്‍ നടപടി ഉടന്‍ വേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്.

വൈകിട്ട് 3.30നാണ് ബിനോയ് വിശ്വവുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കണമെന്ന് സിപിഐക്കുളളില്‍ അഭിപ്രായം ശക്തമാണ്. മുന്നണിയിലെ പ്രബലകക്ഷിയെ പിണക്കേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി തന്നെ ചര്‍ച്ചക്ക് തയാറാക്കിയിരിക്കുന്നത്.

പുന്നപ്ര വയലാര്‍ അനുസ്മരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തുന്നുണ്ട്. സിപിഐ യോഗവും ആലപ്പുഴയിലാണ് നടക്കുന്നത്. ഈ സഹചര്യത്തിലാണ് അവിടെ തന്നെ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയിലെ അസ്വസ്ഥതകള്‍ നീട്ടികൊണ്ടു പോകുന്നതും വെല്ലുവിളിയാകും എന്നാണ് സിപിഎം കരുതുന്നത്. അതുകൊണ്ടാണ് തിരക്കിട്ടുള്ള നീക്കം നടക്കുന്നത്. നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് ഒന്നും സിപിഐ വഴങ്ങാതെ വന്നതോടെയാണ് പിണറായി വിജയന്‍ തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News