Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാള്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.
അപമാനിതരായി എന്ന വികാരത്തിലാണ് സിപിഐ ഉള്ളത്. അതുകൊണ്ട് തന്നെയാണ് എട്ട് വര്‍ഷത്തിന് ശേഷം ഇത്തരമൊരു കടുത്ത രാഷ്ട്രീയ തീരുമാനത്തിലേക്ക് സിപിഐ എത്തിയിരിക്കുന്നത്. രാഷ്ട്രീയമായ നിലനില്‍പ്പിന് ഇത്തരമൊരു തീരുമാനം എടുക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മന്ത്രിമാര്‍ രാജിവയ്ക്കണം എന്നുവരെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി ഇടപെട്ടിട്ടും സിപിഐ നേതൃത്വം വഴങ്ങാതെ മുന്നോട്ടു പോകുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറോളമാണ് നീണ്ടത്. എന്തുകൊണ്ട് കരാറില്‍ കേരളം ഒപ്പിട്ടു എന്ന് സിപിഐയെ ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ രഹസ്യമായി എന്തിന് കരാറില്‍ ഒപ്പിട്ടു എന്നതില്‍ ഒരു വിശദീകരണം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതുമില്ല.
ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഐയുടെ മന്ത്രിമാരേയും മുഖ്യമന്ത്രിയെ കണ്ടു. കെ. രാജനും ജി.ആര്‍.അനിലും പി. പ്രസാദുമാണ് മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ മറുപടി പറയാത്തതിലെ പ്രതിഷേധം മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അപമാനിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയുമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഒരു ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നും മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സിപിഎം സെക്രട്ടറിയേറ്റ് യോഗം വീണ്ടും ചേര്‍ന്നിരുന്നു. ഇതിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നത് അടക്കമുളള കടുത്ത തീരുമാനവുമായി മുന്നോട്ടു പോകാന്‍ തീരുമാനമായത്.
---------------
Hindusthan Samachar / Sreejith S