ശബരിമല സ്വർണക്കൊള്ളക്കേസ്: നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ കൽ‌പേഷ്
Kerala, 27 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ നിർണായക ഇടനിലക്കാരൻ കൽപേഷിനെ കണ്ടെത്തി . സ്മാർട് ക്രിയേഷൻസിൽ നിന്ന് സ്വർണം അടങ്ങിയ കവർ, ബെല്ലാരിയിലെ ഗോവർധന് നൽകിയതായി കൽപേഷ് വെളിപ്പെടുത്തി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമ
ശബരിമല സ്വർണക്കൊള്ളക്കേസ്: നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ കൽ‌പേഷ്


Kerala, 27 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ നിർണായക ഇടനിലക്കാരൻ കൽപേഷിനെ കണ്ടെത്തി . സ്മാർട് ക്രിയേഷൻസിൽ നിന്ന് സ്വർണം അടങ്ങിയ കവർ, ബെല്ലാരിയിലെ ഗോവർധന് നൽകിയതായി കൽപേഷ് വെളിപ്പെടുത്തി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ ഇത് വ്യക്തമാക്കിയത്. സ്വർണം ഗോവർധന് വിറ്റെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി ശരിവയ്ക്കുന്നതാണ് കൽപേഷിന്‍റെ വെളിപ്പെടുത്തൽ.

സ്മാർട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ച സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്കായി കൈപ്പറ്റിയത് കൽപേഷ് എന്ന മൊഴി പുറത്തുവന്നത് മുതൽ ഉയർന്നത് പല തരം അഭ്യൂഹങ്ങളാണ്. അന്വേഷണം വഴിതെറ്റിക്കാൻ പോറ്റി ചമച്ച സാങ്കൽപ്പിക കഥാപാത്രമാണ് കൽപേഷ് എന്ന് വരെ പ്രചാരണം ഉയർന്നു.

ചെന്നൈ സോകാർപേട്ടിലെ വീരപ്പൻ സ്ട്രീറ്റിലുള്ള കാളികുണ്ട് ജ്വല്ലറിയിലാണ് കൽപേഷ് ജെയിനിനെ കണ്ടെത്തിയത്. സങ്കി പി ജെയിൻ എന്നയാൾ നടത്തുന്ന സ്വർണ്ണക്കടയിൽ 2012 മുതൽ ജീവനക്കാരനെന്ന് 31കാരനായ കൽപേഷ് പറഞ്ഞു. 15 വർഷത്തിലധികമായി സങ്കിയുടെ സുഹൃത്തും ബെല്ലാരിയിലെ സ്വർണവ്യാപാരിയുമായ ഗോവർധൻ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്പമാർട് ക്രിയേഷൻസിൽ എത്തി കവർ കൈപ്പറ്റിയത്

സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കൽപ്പേഷ് പറഞ്ഞു. എന്നാൽ ഇയാളുടെ അവകാശവാദങ്ങൾ ശരിയോയെന്നറിയാൻ എസ്ഐടിയുടെ സ്ഥിരീകരണം വരെ കാത്തിരിക്കണം. പോറ്റിയുടെ കുറ്റസമ്മതമൊഴി ശരിവയ്ക്കുന്നതാണ് കൽപേഷിന്‍റെ വെളിപ്പെടുത്തൽ. ശബരിമലയിലെ സ്വർണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് വാദിക്കുന്ന ഗോവർധൻ കളവ് പറഞ്ഞതോ എന്ന സംശയം ഉയരുന്നുണ്ട്. അതേസമയം 2019ൽ ആദ്യം ദ്വാരപാലക പാളികൾ കൊണ്ടുപോയത് ഹൈദരാബാദിലെ നരേഷിന്‍റെ കടയിലേക്കാണെന്ന് എസ്ഐടി സ്ഥിരീകരിച്ചു

---------------

Hindusthan Samachar / Roshith K


Latest News