സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം; ഭരണം പിടിക്കാനുള്ള പ്രവര്‍ത്തകരുടെ നേര്‍ച്ച
Kollam, 27 ഒക്റ്റോബര്‍ (H.S.) പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എണ്ണായിരത്തിലധികം ഉണ്ണിയപ്പം കൊണ്ട് തുലാഭാരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള പ്രവര്‍ത്തകരുടെ നേര്‍ച്ചയുടെ ഭാഗമായാണ് തുലാഭാരം നടന്നത്. പന്മന സുബ്രഹ്‌മണ്യ ക്ഷേത്രത്തിലായിരുന്നു തുല
satheesan


Kollam, 27 ഒക്റ്റോബര്‍ (H.S.)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എണ്ണായിരത്തിലധികം ഉണ്ണിയപ്പം കൊണ്ട് തുലാഭാരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള പ്രവര്‍ത്തകരുടെ നേര്‍ച്ചയുടെ ഭാഗമായാണ് തുലാഭാരം നടന്നത്. പന്മന സുബ്രഹ്‌മണ്യ ക്ഷേത്രത്തിലായിരുന്നു തുലാഭാരം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. ഇതിനായി കൊട്ടാരക്കര ക്ഷേത്രത്തില്‍ ഉണ്ണിയപ്പമുണ്ടാക്കുന്ന ജീവനക്കാരെ പന്മന ക്ഷേത്രത്തിലെത്തില്‍ എത്തിച്ചിരുന്നു. ഇവരാണ് ആവശ്യത്തിന് ഉണ്ണിയപ്പം ഉണ്ടാക്കിയത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുളള നേര്‍ച്ചയല്ല നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി പന്മനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുലാഭാരം നടത്താമെന്ന് നേര്‍ന്നിരുന്ന. എന്നാല്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സതീശന്‍ കൊല്ലത്ത് എത്തിയ സാഹചര്യത്തില്‍ നേര്‍ച്ച നടത്തുക ആയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ ക്ഷേത്രത്തില്‍ എത്തിയ സതീശന്‍ ആദ്യം ദര്‍ശനം നടത്തി. അതിനു ശേഷമാണ് തുലാഭാരം നടത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News