Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ തർക്കം. വർക്കിംഗ് പ്രസിഡൻ്റിനെ വച്ചതിനെ വിമർശിച്ച് എ ഗ്രൂപ്പ്. പിൻവാതിലിലൂടെ കെ സി ഗ്രൂപ്പ് അധികാരങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശനം. അതേസമയം ഗ്രൂപ്പിൻ്റെ പേര് പറഞ്ഞ് കെ.സി വേണുഗോപാലിനെ അപമാനിക്കുന്നുവെന്ന് അനുകൂലികൾ വാദിക്കുന്നത് . തർക്കം രൂക്ഷമായതോടെ നേതാക്കൾ ഇടപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിലാണ് തർക്കം ഉടലെടുത്തത്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ തർക്കം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിനായി മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വവുമായി നേതാക്കൾ നാളെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവും, കെപിസിസി അധ്യക്ഷനും, വർക്കിംഗ് പ്രസിഡണ്ടുമാരും ഡൽഹിയിലേക്ക് പോകും. കൂടാതെ, മുൻ കെപിസിസി അധ്യക്ഷമാരെയും ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ കേരളത്തിലെ അനാവശ്യ ഇടപെടലിൽ മുതിർന്ന നേതാക്കൾക്കെല്ലാം അതൃപ്തി ഉണ്ട്. ഇതടക്കം നേതാക്കൾ ഡൽഹിയിലെ കൂടിക്കാഴ്ചയിൽ എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നാണ് വിവരം
---------------
Hindusthan Samachar / Roshith K