Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ് ഇന്ന് ചുമതലയേല്‍ക്കും.രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചടങ്ങുകള്‍. വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലും ഇന്ന് ചുമതലയേല്‍ക്കുന്നുണ്ട്. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗവും ഇന്ന് ചേരുന്നുണ്ട്.
സുഖകരമായ അന്തരീക്ഷത്തില്‍ അല്ല പുതിയ നേതൃത്വത്തിന്റെ ചുമതലയേല്‍ക്കല്‍. അവഗണിക്കപ്പെട്ടു എന്ന വികാരം അബിന്‍ വര്‍ക്കിക്ക് മാത്രമല്ല എ, ഐ ഗ്രൂപ്പുകള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ ആരൊക്കെ ഇന്നത്തെ ചടങ്ങിന് എത്തും എന്നത് പ്രധാനമാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടണ്ട്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കില്ല. കൊല്ലത്ത് ആര്‍എസ്പിയുടെ അടക്കം പരിപാടികളിലായതിനാല്‍ പ്രതിപക്ഷ നേതാവ്. അതിനാലാണ് കെപിസിസി ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നാണ് വിശ്വാസം. അമ്മയുടെ സഞ്ചയന ചടങ്ങായതിനാല്‍ രമേശ് ചെന്നിത്തലയും പങ്കെടുക്കില്ല. അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കത്തതില്‍ ഐ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്.
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനെ തടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്. എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മാങ്കൂട്ടത്തിലിന് പിന്നാലായി ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് അബിന്‍ വര്‍ക്കി ആയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഹൈക്കമാന്‍ഡ് ജനീഷിനെ നിയമിച്ചത്. ഇതില്‍ ഓര്‍ത്തഡോക്‌സ് സഭയടക്കം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കിയെന്നാണ് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസിന്റെ വിമര്‍ശനം. അബിന്‍ മികച്ച നേതാവാണ്. കേരളത്തില്‍ നിറഞ്ഞ് നില്‍ക്കേണ്ട ആളാണ്. ആര്‍ക്കും മോശം അഭിപ്രായമില്ലാത്ത നേതാവായിട്ടും അവഗണിച്ചു. ഇത് ശരിയായ രീതിയല്ല. സാധാരണ സഭ രാഷ്ട്രീയ വിഷയത്തില്‍ അഭിപ്രായം പറയാറില്ല. എന്നാല്‍ സഭയുടെ പുത്രന്‍ എന്നതില്‍ ഉപരി മികച്ച രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന ആളാണ്. സമുദായ സന്തുലിതാവസ്ഥ പാലിക്കാനാണ് അബിനെ മാറ്റി നിര്‍ത്തിയത്. ഇതില്‍ സഭയ്ക്ക് ഒരു സുഖക്കുറവ് തോന്നുണ്ട്. ഒരു സമുദായ അംഗമായത് അയോഗ്യതയായി കാണാന്‍ കഴിയില്ല. അതില്‍ ഒരു തിരുത്തല്‍ വേണമെന്ന് യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S