ബിഹാർ തിരഞ്ഞെടുപ്പ് 2025: മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ കള്ള് നിരോധനം നീക്കുമെന്ന് തേജസ്വി യാദവ്
Saran(Bihar ) , 28 ഒക്റ്റോബര്‍ (H.S.) സരൺ (ബിഹാർ): സംസ്ഥാനത്ത് മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ ''കള്ളിനെ'' (''താരി'') സംസ്ഥാനത്തെ നിരോധന നിയമത്തിൽ നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി തേജസ്വി യാദവ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത
മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ കള്ള് നിരോധനം നീക്കുമെന്ന് തേജസ്വി യാദവ്


Saran(Bihar ) , 28 ഒക്റ്റോബര്‍ (H.S.)

സരൺ (ബിഹാർ): സംസ്ഥാനത്ത് മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ 'കള്ളിനെ' ('താരി') സംസ്ഥാനത്തെ നിരോധന നിയമത്തിൽ നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി തേജസ്വി യാദവ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് വെറും ദിവസങ്ങൾക്ക് മുമ്പ്, ചൊവ്വാഴ്ച ഒക്ടോബർ 28 നു നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ആണ് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് വിവാദമായേക്കാവുന്ന ഈ പരാമർശം നടത്തിയത്.

സംസ്ഥാനത്തെ നിയമപ്രകാരം കള്ള് വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുകയാണ്.

സരണിലെ പർസയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആർജെഡി നേതാവ് ബിഹാറിലെ മദ്യനിരോധന നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ആക്റ്റ് ബിഹാറിൽ പൂർണ്ണമായും പരാജയപ്പെട്ടു... സംസ്ഥാനത്ത് മദ്യത്തിന് ഹോം ഡെലിവറി സംവിധാനമുണ്ട്, ആളുകൾക്ക് അത് എളുപ്പത്തിൽ ലഭിക്കുന്നു, അദ്ദേഹം ആരോപിച്ചു.

ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഞങ്ങൾ 'കള്ളിന്റെ' ('താരി') നിരോധനം നീക്കും, യാദവ് കൂട്ടിച്ചേർത്തു.

കൂടാതെ, എൻഡിഎക്ക് 20 വർഷം കൊണ്ട് നടപ്പാക്കാൻ കഴിയാത്ത വികസന പ്രവർത്തനങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യ ബ്ലോക്ക് 20 മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് യാദവ് ഉറപ്പിച്ചു പറഞ്ഞു. ഇതിനായി ഞങ്ങൾക്ക് 20 മാസം മതി, അദ്ദേഹം പറഞ്ഞു.

ബിഹാറിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നു: തേജസ്വി

ബിഹാറിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നെന്ന് യാദവ് ആരോപിച്ചു, സംസ്ഥാനത്തെ എൻഡിഎ സർക്കാർ ഈ സാഹചര്യത്തിൽ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സരണിൽ കൊലപാതകവും, കവർച്ചയും, തട്ടിക്കൊണ്ടുപോകലും, മോഷണവും എല്ലാ ദിവസവും നടക്കുന്നു. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതിലൊന്നും ശ്രദ്ധിക്കുന്നില്ല... അദ്ദേഹം ഇരകളെ ആശ്വസിപ്പിക്കാൻ ഒരിക്കലും വരുന്നില്ല. ഇത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തികഞ്ഞ സംവേദനക്ഷമതയില്ലായ്മയാണ്, മർഹൗറയിലെ റാലിയിൽ അദ്ദേഹം അവകാശപ്പെട്ടു.

മെച്ചപ്പെട്ട ക്രമസമാധാനം, തൊഴിൽ, പരാതി പരിഹാരം എന്നിവ ഉറപ്പാക്കാൻ ഇന്ത്യ ബ്ലോക്കിന് വോട്ട് ചെയ്യുക, യാദവ് അഭ്യർത്ഥിച്ചു.

അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും ഒരു സർക്കാർ ജോലി നൽകുമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തന്റെ വാഗ്ദാനം ആവർത്തിക്കുകയും ചെയ്തു.

സരണിലെ തറയ അസംബ്ലി മണ്ഡലത്തിലെ റാലിയിൽ യാദവ് പറഞ്ഞു: തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ബിഹാറിലെ ജനങ്ങൾ മടുത്തു. ‘പഠായി, ദവായി, കമായി, സിഞ്ചായി’ (മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങൾ, തൊഴിൽ, ജലസേചന സൗകര്യങ്ങൾ) ഉറപ്പാക്കുന്ന ഒരു സർക്കാരിനെയാണ് അവർ ആഗ്രഹിക്കുന്നത്.

243 അംഗ ബിഹാർ നിയമസഭയിലേക്ക് നവംബർ 6, നവംബർ 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും, നവംബർ 14 ന് ഫലപ്രഖ്യാപനം ഉണ്ടാകും.

---------------

Hindusthan Samachar / Roshith K


Latest News