കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ ആശ്വാസം; എട്ടാം ശമ്ബള കമ്മീഷൻ, കുറഞ്ഞ ശമ്ബളം 37,440 രൂപയിലേക്ക് ഉയരാൻ സാധ്യത
New Delhi, 28 ഒക്റ്റോബര്‍ (H.S.) കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്ത: എട്ടാം കേന്ദ്ര ശമ്ബള കമ്മീഷന്റെ ശുപാർശകള്‍ നടപ്പിലാക്കാനുള്ള നിബന്ധനകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ല
Central government


New Delhi, 28 ഒക്റ്റോബര്‍ (H.S.)

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്ത: എട്ടാം കേന്ദ്ര ശമ്ബള കമ്മീഷന്റെ ശുപാർശകള്‍ നടപ്പിലാക്കാനുള്ള നിബന്ധനകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഇതോടെ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ലക്ഷം പെൻഷൻക്കാരുടെയും ശമ്ബളത്തിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരാനാണ് സാധ്യത. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഈ തീരുമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചു.

വിപുലമായ ചർച്ചകള്‍ക്ക് ശേഷം അന്തിമ രൂപംവിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സർക്കാരുകള്‍, ജോയിൻറ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ വ്യാപക ചർച്ചകള്‍ക്കു ശേഷം പുതിയ നിബന്ധനകള്‍ അന്തിമമാക്കിയതായും, കമ്മീഷൻ അടുത്ത 18 മാസത്തിനകം ശുപാർശകള്‍ സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് രഞ്ജന ദേശായി, അംഗങ്ങള്‍ പ്രൊഫ. പുലോക് ഘോഷ്, ഐഎഎസ് അംഗം പങ്കജ് ജെയിൻ എന്നിവരാണ്.

2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുംകേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്ബള ഘടന, അലവൻസുകള്‍, പെൻഷൻ ആനുകൂല്യങ്ങള്‍ എന്നിവ അവലോകനം ചെയ്യാൻ ജനുവരിയില്‍ എട്ടാം ശമ്ബള കമ്മീഷൻ രൂപീകരിക്കപ്പെടും. മുൻകാല പ്രവണത അനുസരിച്ച്‌, ഓരോ പത്ത് വർഷത്തിനും ശമ്ബള ഘടന അവലോകനത്തിനായി കമ്മീഷൻ രൂപീകരിക്കാറുണ്ട്. ഏഴാം ശമ്ബള കമ്മീഷൻ ശുപാർശകള്‍ 2016 ജനുവരി 1 മുതല്‍ നടപ്പിലായിരുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പണപ്പെരുപ്പത്തിന്റെ ബാധ കുറയ്ക്കാൻ ആറ് മാസത്തിനിടെ വേതന പരിഷ്കരണങ്ങള്‍ നല്‍കുന്നത് തുടരും. പ്രധാന വകുപ്പുകളായ പ്രതിരോധ, ആഭ്യന്തര, പേഴ്സണല്‍ ആൻഡ് ട്രെയിനിംഗ് വകുപ്പുകള്‍, സംസ്ഥാന സർക്കാർ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകള്‍ അന്തിമമാക്കിയതെന്ന് ജൂലൈയില്‍ സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.

ജിവനക്കാരുടെയും പെൻഷൻക്കാരുടെയും ശമ്ബളത്തെയും പെൻഷനെയും നിർണ്ണയിക്കുന്ന പ്രധാന മാനദണ്ഡമാണ് ഫിറ്റ്‌മെന്റ് ഘടകം. നിലവില്‍, ഏഴാം ശമ്ബള കമ്മീഷൻ പ്രകാരം ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്ബളം 18,000 രൂപയും, പെൻഷൻ 9,000 രൂപയുമാണ്, കൂടാതെ 58% ഡി എ/ഡി ആർ ലഭിക്കുന്നു.

ഫിറ്റ്‌മെന്റ് ഘടകം പ്രകാരം പുതിയ ശമ്ബള ഘടന

ഫിറ്റ്‌മെന്റ് ഘടകം 1.92: അടിസ്ഥാന ശമ്ബളം 34,560 രൂപ, പെൻഷൻ 17,280 രൂപ.

ഫിറ്റ്‌മെന്റ് ഘടകം 2.08: അടിസ്ഥാന ശമ്ബളം 37,440 രൂപ, പെൻഷൻ 18,720 രൂപ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News