Enter your Email Address to subscribe to our newsletters

Thrissur, 28 ഒക്റ്റോബര്‍ (H.S.)
കാർഷിക സർവകലാശാലക്കെതിരെ സമരവുമായി എസ്എഫ്ഐ. കാർഷിക സർവകലാശാല ഫീസ് വർദ്ധന ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ഇന്ന് സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും.വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്
കാർഷിക കോളേജിലെ ഫീസ് വർധിപ്പിച്ചത് താങ്ങാനാകാതെ വിദ്യാർഥി പഠനം നിർത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. വെള്ളായണി കാർഛിക കോളേജിൽ പഠിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ അർജുനാണ് പഠനം അവസാനിപ്പിച്ചത്. പ്രതീക്ഷിക്കാത്ത ഫീസ് വർധന പ്രതീക്ഷിക്കാത്ത അളവിലായിരുന്നു. അതുകൊണ്ടാണ് പഠനം നിർത്തിയതെന്ന് അർജുൻ വെളിപ്പെടുത്തി
ഇക്കാര്യം പൊതുസമൂഹത്തിന് മുൻപിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ അർജുൻ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. തന്നെ മാത്രമല്ല പല കുട്ടികൾക്കും പഠനം തുടരരുക എന്നത് വലിയ പ്രതിസന്ധിയാണെന്നും അർജുൻ വിശദീകരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR