Enter your Email Address to subscribe to our newsletters

Angamaly, 28 ഒക്റ്റോബര്‍ (H.S.)
അങ്കമാലി എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. എംഎൽഎ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകള്‍ ലിപ്‌സിയാണ് വധു.നാളെ അതായത് ഈ മാസം 29ന് അങ്കമാലി സെയ്‌ന്റ് ജോര്‍ജ് ബസിലിക്കയിലാണ് വിവാഹം.
ആഘോഷങ്ങളും, ആർഭാടവും പരമാവധി ഒഴിവാക്കി ലളിതമായ ചടങ്ങ് ആണ് നടത്തുക എന്ന് എംഎൽഎ അറിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹ ആഘോഷങ്ങളുടെ ചിലവ് ചുരുക്കി, പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
പ്രിയമുള്ളവരെ,
ഞാൻ വിവാഹിതനാവുകയാണ്. അങ്കമാലി, കാലടി സ്വദേശി ലിപ്സി പൗലോസാണ് വധു. ഒക്ടോബര്‍ 29 ന് അങ്കമാലി സെന്‍റ്. ജോര്‍ജ്ജ് ബസിലിക്ക പള്ളിയില്‍ വച്ച് 3.30 നാണ് വിവാഹം. നിങ്ങളെ എല്ലാവരേയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആഘോഷങ്ങളും, ആർഭാടവും പരമാവധി ഒഴിവാക്കി ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങ് നടത്തുവാനാണ് തീരുമാനം. വിവാഹ ആഘോഷങ്ങളുടെ ചിലവ് ചുരുക്കി, പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുവാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,റോജി
തിങ്കളാഴ്ച മാണിക്യമംഗലം സെയ്ന്റ് റോക്കീസ് പള്ളിയില്‍ വച്ച് ഇരുവരുടേയും മനസമ്മതം നടന്നിരുന്നു. ലിപ്‌സി ഇന്റീരിയര്‍ ഡിസൈനറാണ്. ഒരുവര്‍ഷം മുന്‍പ് നിശ്ചയിച്ചതാണ് വിവാഹം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR