Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഒക്റ്റോബര്‍ (H.S.)
ഹിജാബ് വിവാദങ്ങള്‍ക്കിടെ വാർത്തകളില്‍ നിറഞ്ഞുനിന്ന സെൻറ് റീത്താസ് പബ്ലിക് സ്കൂള്‍ പ്രിൻസിപ്പാള്‍ സിസ്റ്റർ ഹെലീന ആല്‍ബിക്ക് റോട്ടറി ഇൻറർനാഷണല്‍ എക്‌സലൻസ് അവാർഡ്.
റോട്ടറി ഇൻറർനാഷണല്‍ പ്രഖ്യാപിച്ച 'മികച്ച പ്രിൻസിപ്പാള്‍' അവാർഡിനാണ് സിസ്റ്റർ ഹെലീന തെരഞ്ഞെടുക്കപ്പെട്ടതെന്ന് ക്ലബ് സെക്രട്ടറി ജെ. മോസസ് അറിയിച്ചു.
സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്‌കൂള്‍ മാനേജ്‌മെന്‍റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. വിഷയം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയുടെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് റോട്ടറി ക്ലബ്ബ് ഇന്‍റർനാഷണല്‍ തിരുവനന്തപുരത്തിന്‍റെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിക്കുന്നത്.
എന്നാല്‍, പുരസ്കാരം വിവാദങ്ങളുമായി ബന്ധപ്പെടുത്തി നല്‍കിയതല്ല പ്രാദേശിക വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും നേരത്തെ ലഭിച്ച നിർദേശങ്ങളില്‍ നിന്നാണ് സിസ്റ്ററെ തെരഞ്ഞെടുത്തതെന്നും ക്ലബ് സെക്രട്ടറി ജെ. മോസസ് പറഞ്ഞു.
പുരസ്കാരം അടുത്ത മാസം തിരുവനന്തപുരം വേദിയായി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ നല്‍കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മറ്റ് പ്രമുഖരെയും ആ ചടങ്ങില്‍ ആദരിക്കും. ജേതാക്കളുടെ വിശദ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR