Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഒക്റ്റോബര്‍ (H.S.)
സംസ്ഥാന സ്‌കൂള്‍ കായിക മേള കൊടിയിറങ്ങിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഓവറോള്‍ ചാമ്ബ്യന്മാരായി തിരുവനന്തപുരം ജില്ല.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരം ജില്ലക്ക് സ്വര്‍ണക്കപ്പ് സമ്മാനിച്ചു.1825 പോയിന്റുമായിട്ടാണ് തിരുവനന്തപുരം ചാമ്ബ്യന്മാരായത്. തൃശ്ശൂര്‍ (892) രണ്ടാമതും കണ്ണൂര്‍ (859) മൂന്നാം സ്ഥാനത്തും എത്തി. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്ബ്യന്മാരായത്.
ഗെയിംസ് ഇനങ്ങളില്‍ 1107 പോയിന്റ് നേടിയ തിരുവനന്തപുരം, 798 പോയിന്റ് നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കി.
അക്വാട്ടിക്‌സ്:
തിരുവനന്തപുരം: 649 പോയിന്റ് (1-ാം സ്ഥാനം)
തൃശൂർ: 149 പോയിന്റ് (2-ാം സ്ഥാനം)
അത്‌ലറ്റിക്സ്:
മലപ്പുറം: 247 പോയിന്റ് (ചാമ്ബ്യൻ)
പാലക്കാട്: 212 പോയിന്റ് (രണ്ടാം സ്ഥാനം)
മികച്ച സ്‌കൂളുകള്‍:
അത്‌ലറ്റിക്‌സ് ജനറല്‍: മലപ്പുറം, കടകശ്ശേരി ഐഡിയല്‍ ഇഎച്ച്‌എസ്‌എസ് (78 പോയിന്റ്)
അത്ലറ്റിക്‌സ്: തിരുവനന്തപുരം, ജി.വി. രാജ് സ്‌പോർട്സ് സ്കൂള്‍ (57 പോയിന്റ്)
കൊല്ലം സായിയും വയനാട് സിഎസ്‌എച്ചും എട്ടു പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം നേടി.
വ്യക്തിഗത ചാമ്ബ്യന്മാർ:
സബ് ജൂനിയർ ഗേള്‍സ്: ശ്രീനന്ദ, ജിവി രാജ് സ്‌പോർട്സ് സ്കൂള്‍, തിരുവനന്തപുരം (13)
സബ് ജൂനിയർ ബോയ്‌സ്: സഞ്ജയ്, സെന്റ് ജോസഫസ് എച്ച്‌എസ്‌എസ്, പുല്ലൂരാംപാറ, കോഴിക്കോട് (10)
ജൂനിയർ ഗേള്‍സ്: നിവേദ്യ കലാധർ, വിഎംഎച്ച്‌എസ് വടവന്നൂർ, പാലക്കാട് (15)
ജൂനിയർ ബോയ്‌സ്: ടി എം അതൂള്‍, ഗവ. ഡിവിഎച്ച്‌എസ്‌എസ്, ആലപ്പുഴ (10)
സീനിയർ ഗേള്‍സ്: ആദിത്യ അജി, നാവാമുകുന്ദ എച്ച്‌എസ്‌എസ്, മലപ്പുറം (15)
സീനിയർ ബോയ്‌സ്:ജഫ്രല്‍ മനോജ് അന്ത്രപേർ, ഐഡിയല്‍ ഇഎച്ച്‌എസ്‌എസ്, മലപ്പുറം (11), സി കെ. ഫസലുല്‍ ഹഖ്, നാവാമുകുന്ദ എച്ച്‌എസ്‌എസ്, മലപ്പുറം (11)
ജൂനിയർ ഗേള്‍സ്, സീനിയർ ബോയ്‌സ് വിഭാഗങ്ങളില്‍ ഇരട്ട അവകാശികളായ വ്യക്തിഗത ചാമ്ബ്യന്മാർക്ക് 2000 രൂപയും മൊമെന്റും ലഭിച്ചു. അവാർഡ് സ്പോർട്സ് ഈസ് മൈ ലൈഫ് സംഘടനയുടെ സ്‌പോണ്‍സർഷിപ്പില്‍ വച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR