Enter your Email Address to subscribe to our newsletters

New delhi , 28 ഒക്റ്റോബര്‍ (H.S.)
ഡല്‍ഹിയില്‍ വീണ്ടും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതുമായ വാഹനങ്ങള്‍ക്കു ഡല്‍ഹിയിലേക്കു പ്രവേശനം നല്‍കില്ല. ചരക്കുവാഹനങ്ങള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണങ്ങള്‍. സംസ്ഥാനത്തു വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിലാണു നിയന്ത്രണം. നവംബര്‍ ഒന്നുമുതല്‍ നിയന്ത്രണം നിവില്‍ വരും.
ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍, ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍, സിഎന്‍ജി, എല്‍എന്‍ജി അല്ലെങ്കില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ല. ബിഎസ് 4 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് 2026 ഒക്ടോബര്‍ 31 വരെ മാത്രമേ അനുമതിയുള്ളൂ. കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) യോഗതീരുമാന പ്രകാരമാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഹന എന്‍ജിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണു ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് (ബിഎസ്). പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടം ഘട്ടമായാണു നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 6ല്‍ എത്തി നില്‍ക്കുന്നു. ബിഎസ് 4നെ അപേക്ഷിച്ചു പത്തിലൊന്നു മലിനീകരണം മാത്രമേ ബിഎസ് 6 വാഹനങ്ങള്‍ ഉണ്ടാക്കുന്നുള്ളൂ.
---------------
Hindusthan Samachar / Sreejith S