ഹൈക്കോടതി സ്റ്റേ നീക്കി; ആറളത്ത് ആനമതിൽ നിർമാണം പുനരാരംഭിക്കും
Kerala, 28 ഒക്റ്റോബര്‍ (H.S.) ഇരിട്ടി∙ ഹൈക്കോടതി സ്റ്റേ നീക്കിയതോടെ ആറളം ആനമതിൽ നിർമാണം പുനരാരംഭിക്കുന്നതിനുള്ള തടസ്സം നീങ്ങി. അനുകൂല വിധി ഉണ്ടായ സാഹചര്യത്തിൽ നിർത്തിവച്ച ആനമതിൽ നിർമാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്നു മരാമത്ത് കെട്ടിട
ഹൈക്കോടതി സ്റ്റേ നീക്കി; ആറളത്ത് ആനമതിൽ നിർമാണം പുനരാരംഭിക്കും


Kerala, 28 ഒക്റ്റോബര്‍ (H.S.)

ഇരിട്ടി∙ ഹൈക്കോടതി സ്റ്റേ നീക്കിയതോടെ ആറളം ആനമതിൽ നിർമാണം പുനരാരംഭിക്കുന്നതിനുള്ള തടസ്സം നീങ്ങി. അനുകൂല വിധി ഉണ്ടായ സാഹചര്യത്തിൽ നിർത്തിവച്ച ആനമതിൽ നിർമാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്നു മരാമത്ത് കെട്ടിട നിർമാണ വിഭാഗം അറിയിച്ചു.

സമയബന്ധിതമായി ആനമതിൽ നിർമാണം പൂർത്തിയാക്കാത്തതിനെ തുടർന്നു മരാമത്ത് നേരത്തെ പുറത്താക്കിയ കരാറുകാരൻ കാസർകോട് സ്വദേശി ബി.റിയാസ് നൽകിയ ഹർജിയിൽ കേസ് ഫയലിൽ സ്വീകരിച്ച കോടതി മരാമത്ത് ആരംഭിച്ച റീടെൻഡർ നടപടികൾ തുടരാനും എന്നാൽ കോടതിയുടെ അനുവാദത്തോടെ ടെൻഡർ ഉറപ്പിക്കാവൂ എന്നും ഇടക്കാല ഉത്തരവ് നൽകിയിരുന്നു.

സ്റ്റേ ഒരു തവണ നീക്കിയെങ്കിലും കരാറുകാരന്‌ വീണ്ടും കോടതിയെ സമീപിച്ചതോടെ സ്റ്റേ വീണ്ടും വന്നു. ഇതാണ് ഇപ്പോൾ നീക്കം ചെയ്തു നിർമാണത്തിന് അനുമതി നൽകി കോടതി ഉത്തരവിട്ടത്. വിധി പകർപ്പ് കിട്ടാൻ കാത്തിരിക്കുകയാണെന്നും ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും മരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എഫ്.ബി.ലജീഷ്‌കുമാർ വ്യക്തമാക്കി.

ആറളം ഫാം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന 9.899 കിലോമീറ്റർ ദൂരത്തിലാണ് ആനമതിൽ പണിയേണ്ടത്. കരാർ നൽകി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രം പൂർത്തീകരിച്ച മെല്ലെപ്പോക്ക് രീതിയെത്തുടർന്നാണ് കരാർ റദ്ദ് ചെയ്തത്. അവശേഷിച്ച 6 കിലോമീറ്റർ ദൂരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്

ആറളം ആനമതിൽ എന്നത് കണ്ണൂർ ജില്ലയിലെ ആറളം ഫാം പുനരധിവാസ മേഖലയെയും ആറളം വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്നതിനായി നിർമ്മിക്കുന്ന ഒരു ആന പ്രതിരോധ ഭിത്തിയാണ്.

ഈ ഭിത്തിയുടെ പ്രാഥമിക ലക്ഷ്യം മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്നതാണ്. കാട്ടാനകൾ വന്യജീവി സങ്കേതത്തിൽ നിന്ന് ഫാം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയുക, അതുവഴി കൃഷിനാശവും മനുഷ്യജീവന് ഉണ്ടാകുന്ന ഭീഷണിയും ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

ഈ മേഖലയിൽ കാട്ടാന ആക്രമണങ്ങൾ കാരണം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.പദ്ധതിയുടെ നിലവിലെ സ്ഥിതിഈ പദ്ധതി വലിയ കാലതാമസവും പ്രതിസന്ധികളും നേരിടുന്നുണ്ട്.ഇതൊരു വലിയ പദ്ധതിയാണ് തുടക്കത്തിൽ 37.9 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.

നിർമ്മാണം പലതവണ മുടങ്ങുകയും നിശ്ചയിച്ച സമയപരിധി തെറ്റിക്കുകയും ചെയ്തതിനെ തുടർന്ന് കരാറുകാരുമായുള്ള കരാർ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.മതിൽ നിർമ്മാണം പൂർത്തിയാകാത്തതും മറ്റ് കാരണങ്ങളായ കുറ്റിക്കാടുകൾ വളർന്നു വന്യമൃഗങ്ങൾക്ക് ഒളിക്കാൻ സൗകര്യമായതും ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതിന് കാരണമാകുന്നു.

---------------

Hindusthan Samachar / Roshith K


Latest News