കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം; സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ 3ന്
Kuthuparamba, 28 ഒക്റ്റോബര്‍ (H.S.) കൂത്തുപറമ്പ് ∙ ഗവ.താലൂക്ക് ആശുപത്രിക്കായി 12 നിലകളിൽ നിർമിച്ച പുതിയ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷനാകും. മന്ത്രി വീ
കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം; സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ 3ന്


Kuthuparamba, 28 ഒക്റ്റോബര്‍ (H.S.)

കൂത്തുപറമ്പ് ∙ ഗവ.താലൂക്ക് ആശുപത്രിക്കായി 12 നിലകളിൽ നിർമിച്ച പുതിയ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷനാകും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാവും. സംഘാടകസമിതി രൂപീകരണ യോഗം ഇന്നു വൈകിട്ട് 3ന് സ്പെഷ്യൽറ്റി ബ്ലോക്കിൽ നടക്കും. കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ വി.സുജാത അധ്യക്ഷത വഹിക്കും. താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ അനുവദിച്ച് കിട്ടുന്നതിനുള്ള പരിശ്രമത്തിലാണു നഗരസഭ. ഇക്കാര്യം ഉന്നയിച്ച് കെ.പി.മോഹനൻ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.

കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന വേളയിലാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തി ഫണ്ട് ലഭ്യമാക്കിയത്. തുടർന്ന് കെ.പി.മോഹനൻ എംഎൽഎ ആയപ്പോഴാണ് ഇതിന്റെ നിർമാണ പ്രവൃത്തികളെല്ലാം ഘട്ടംഘട്ടമായി പൂർത്തീകരിക്കുന്നത്.

12 നിലകളിലെ സജ്ജീകരണങ്ങൾ എല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. വി.ശിവദാസൻ എംപി ഇടപെട്ട് സ്ത്രീകളുടെ ബ്രസ്റ്റ് കാൻസർ കണ്ടുപിടിക്കുന്നതിന് ആവശ്യമായ മാമോഗ്രാം മെഷീൻ ആശുപത്രിയിൽ സ്ഥാപിച്ചു. ഗെയിൽ കമ്പനിയുടെ സിഎസ്ആർ ഫണ്ടിലാണ് ഇത് അനുവദിച്ചത്. ഡയാലിസിസ് സെന്റർ നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തിപ്പിച്ച് മറ്റു സംവിധാനങ്ങൾ എല്ലാം പുതിയ കെട്ടിടത്തിലേക്കു മാറ്റാനാണു ധാരണ. നിലവിലുള്ള കെട്ടിടത്തിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി ജില്ലയിൽ തന്നെ ഒപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന കേന്ദ്രമാണ്.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കുത്തുപറമ്പിൽ സ്ഥിതി ചെയ്യുന്ന സർക്കാർ നടത്തുന്ന ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് കുത്തുപറമ്പ് താലൂക്ക് ആശുപത്രി.

താലൂക്കിലെ പ്രധാന സർക്കാർ ആശുപത്രിയായി ഇത് പ്രവർത്തിക്കുന്നു, പ്രാദേശിക സമൂഹത്തിന് അവശ്യ ആരോഗ്യ സേവനങ്ങൾ നൽകുന്നു.

പ്രധാന വിവരങ്ങളും നിലവിലെ സംഭവവികാസങ്ങളും:

സൗകര്യത്തിന്റെ തരം: സർക്കാർ താലൂക്ക് ആശുപത്രി.

സ്ഥലം: കുത്തുപറമ്പ്, കണ്ണൂർ ജില്ല, കേരളം.

പങ്ക്: ഇത് താലൂക്ക് തലത്തിൽ സർക്കാർ ആശുപത്രികൾക്ക് പൊതുവായുള്ള പൊതു വൈദ്യ പരിചരണം, അടിയന്തര സേവനങ്ങൾ, വിവിധ സ്പെഷ്യാലിറ്റി, ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവ നൽകുന്നു.

സമീപകാല വികസനം (2025 അവസാനത്തോടെ): ആശുപത്രി ഗണ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News