ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ ക്ലാസിൽ കയറി അടിച്ചു; അധ്യാപികയ്ക്കും പരിക്ക്
Valapattanam, 28 ഒക്റ്റോബര്‍ (H.S.) വളപട്ടണം ∙ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. വളപട്ടണം ഗവ.എച്ച്എസ്എസിലാണു സംഭവം. ക്ലാസ് നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഒരുകൂട്ടം പ്ലസ്ടു വിദ്യാർഥികൾ
ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ  ക്ലാസിൽ കയറി അടിച്ചു


Valapattanam, 28 ഒക്റ്റോബര്‍ (H.S.)

വളപട്ടണം ∙ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. വളപട്ടണം ഗവ.എച്ച്എസ്എസിലാണു സംഭവം. ക്ലാസ് നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഒരുകൂട്ടം പ്ലസ്ടു വിദ്യാർഥികൾ നടത്തിയ അക്രമത്തിൽ ഒട്ടേറെ പ്ലസ് വൺ വിദ്യാർഥികൾക്കു പരുക്കേറ്റു.

51 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കു നേരെയും കയ്യേറ്റമുണ്ടായതായി പറയുന്നു. ഇരിപ്പിടം ദേഹത്തുവീണും ചവിട്ടേറ്റുമാണ് വിദ്യാർഥികൾക്കു പരുക്കേറ്റത്. കഴിഞ്ഞവർഷവും ഇൻസ്റ്റഗ്രാം അക്കൗണ്ട് സംബന്ധിച്ച് പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടന്ന അനിഷ്ട സംഭവം എന്നാണ് കരുതപ്പെടുന്നത്.

സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനാണു തീരുമാനം.

2025-ൽ, കണ്ണൂരിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട നിരവധി ആശങ്കാജനകമായ റാഗിംഗ് സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ഫെബ്രുവരി 2025: സ്കൂൾ റാഗിംഗ്

സംഭവം: ഫെബ്രുവരി മധ്യത്തിൽ, കണ്ണൂരിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയെ മതിയായ ബഹുമാനം കാണിക്കാത്തതിന് സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു.

ആക്രമണത്തിൽ ഇരയുടെ കൈ ഒടിഞ്ഞു. ഭാരത് ന്യായ് സംഹിത പ്രകാരം അഞ്ച് 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു, പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 2025: ട്രെയിൻ റാഗിംഗ്

സംഭവം: മഞ്ചേശ്വരം ഗവൺമെന്റ് കോളേജിലെ ഒരു അധ്യാപകനെ മംഗളൂരു-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ വിദ്യാർത്ഥികൾ ശാരീരികമായി ആക്രമിച്ചു. അത്തരം നിരവധി സംഭവങ്ങൾ കാരണം ട്രെയിനിന് റാഗിംഗ് എക്സ്പ്രസ് എന്ന വിളിപ്പേര് ലഭിച്ചു.

പ്രതികരണം: കാസർകോട് എസ്പിയുടെ നിർദ്ദേശപ്രകാരം, റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ട്രെയിനിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

വർദ്ധിച്ചു വരുന്ന ഇത്തരം റാഗിങ് കേസുകൾ നിയമപാലകർക്ക് തലവേദനയാവുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News