സംസ്ഥാനത്ത് നാളെ യുഡിഎസ്‌എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ ബന്ദ് ; യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കി
Thiruvananthapuram, 28 ഒക്റ്റോബര്‍ (H.S.) കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ പദ്ധതിയില്‍ കേരള സർക്കാർ ഒപ്പിട്ട നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ സമ്ബൂർണ്ണ വിദ്യാഭ്യാസ ബന്ദായിരിക്കുമെന്ന് യുഡിഎസ്‌എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. യൂണിവേഴ്സിറ്റി,
udsf-state-committee-educational-bandh-tomorrow-in-kerala


Thiruvananthapuram, 28 ഒക്റ്റോബര്‍ (H.S.)

കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ പദ്ധതിയില്‍ കേരള സർക്കാർ ഒപ്പിട്ട നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ സമ്ബൂർണ്ണ വിദ്യാഭ്യാസ ബന്ദായിരിക്കുമെന്ന് യുഡിഎസ്‌എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ, വിദ്യാഭ്യാസ ബന്ദില്‍ നിന്ന് ഒഴിവാക്കിയതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിക്കുകയാണ് വിദ്യാർത്ഥി സംഘടനകള്‍. സർക്കാള്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയശ്രമം തള്ളിക്കൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News