സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്
Kochi, 29 ഒക്റ്റോബര്‍ (H.S.) സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്.ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് വർധിച്ചത്. ഒരു പവന് 89,160 ആണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച്‌ 11,145 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ₹12,158,
Gold rate


Kochi, 29 ഒക്റ്റോബര്‍ (H.S.)

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്.ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് വർധിച്ചത്. ഒരു പവന് 89,160 ആണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച്‌ 11,145 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ₹12,158, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 9,119 എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകള്‍. വെള്ളിയുടെ വിലയിലും വർദ്ധനവ് ഉണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 166 രൂപയാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നു. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച്‌ ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് ഉണ്ടായിവന്നിരുന്നത്. ഇപ്പോള്‍ അത് വീണ്ടും വർധനവിലേക്കെത്തിയിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നലെ രണ്ടു തവണയാണ് ഇടിവുണ്ടായത്. രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 600 രൂപ കുറഞ്ഞ് 89,800 രൂപ ആയി. എന്നാല്‍ ഉച്ചക്ക് ശേഷം വീണ്ടും പവന് 1200 രൂപ കുറഞ്ഞിരുന്നു. തുടർച്ചയായുള്ള വിലക്കുറവ് ഉപഭോക്താക്കളില്‍ ആശ്വാസമുണ്ടാക്കിയെങ്കിലും ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ് സ്വർണവില.

എന്നാല്‍, ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം ഒരു ലക്ഷം രൂപ ചെലവാകും. വിപണിയില്‍ ഏറ്റവും കുറഞ്ഞ 5% പണിക്കൂലി, 3% ജിഎസ്ടി, ഹാള്‍മാർക്കിംഗ് ചാർജ് എന്നിവ ഉള്‍പ്പെടുമ്ബോഴാണ് ഇത്രയും തുകയാകുന്നത്.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത് പോലെ, കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിപണി നിരക്കുകള്‍ക്ക് അനുസൃതമായി നിശ്ചയിക്കപ്പെടുന്നു.

വിലയെ പ്രധാനമായി സ്വാധീനിക്കുന്നത് -

ഗ്ലോബല്‍ ഗോള്‍ഡ് റേറ്റുകള്‍,ഇറക്കുമതി തീരുവകള്‍,വിനിമയ നിരക്കിലെ മാറ്റങ്ങള്‍,നികുതികളുടെ മാറ്റങ്ങള്‍

വെള്ളിയുടെ വിലയും കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് കുറഞ്ഞിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ 196 രൂപ എന്ന റെക്കോർഡ് നിരക്ക് വരെ എത്തിയിരുന്ന വെള്ളി ഇപ്പോള്‍ 158 രൂപയിലേക്കാണ് താഴ്ന്നത്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ഡോളറിന്റെ ശക്തിയും വിലയിടിവിന് പ്രധാന കാരണം എന്ന് വ്യാപാര വൃത്തങ്ങള്‍ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News