Enter your Email Address to subscribe to our newsletters

Kerala, 29 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ ഉടമ്പടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും.
സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിൻറെ അടുത്ത് പോയി കരാറിൽ നിന്നും പിന്മാറാൻ പിണറായി വിജയന് സാധിക്കില്ല. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.
സംസ്ഥാന സർക്കാരിൻറെ വിശ്വാസത നഷ്ടപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സർക്കാർ മാപ്പ് പറയണം.
സിപിഐയുടെ ദുർവാശി നാടിന് ദോഷം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR