അടിമാലി മണ്ണിടിച്ചില്‍; സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്ത് മമ്മൂട്ടി, ആശുപത്രി അധികൃതരുമായി സംസാരിച്ചു
Kochi, 29 ഒക്റ്റോബര്‍ (H.S.) അടിമാലി കൂമ്ബൻപാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്ബിളിക്കുടി വീട്ടില്‍ സന്ധ്യ ബിജുവിന്റെ ചികിത്സാച്ചെലവുകള്‍ പൂർണമായും ഏറ്റെടുത്ത് നടൻ മമ്മൂട്ടി. മണ്ണിടിച്ചിലില്‍ ഭർത്താവ് ബിജുവിന്റെ ജീവൻ നഷ്ടപ്പ
Mammootty


Kochi, 29 ഒക്റ്റോബര്‍ (H.S.)

അടിമാലി കൂമ്ബൻപാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്ബിളിക്കുടി വീട്ടില്‍ സന്ധ്യ ബിജുവിന്റെ ചികിത്സാച്ചെലവുകള്‍ പൂർണമായും ഏറ്റെടുത്ത് നടൻ മമ്മൂട്ടി.

മണ്ണിടിച്ചിലില്‍ ഭർത്താവ് ബിജുവിന്റെ ജീവൻ നഷ്ടപ്പെടുകയും സന്ധ്യയുടെ ഇടത് കാല്‍ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ തുടർചികിത്സ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷൻ മുഖേനയാണ് നടത്തുന്നത്. തിരക്കിനിടയിലും സന്ധ്യയുടെ ആരോഗ്യനിലയെക്കുറിച്ച്‌ മമ്മൂട്ടി വ്യക്തിപരമായി ആശുപത്രി അധികൃതരുമായി സംസാരിച്ചു, തുടർചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തി.

സന്ധ്യയുടെ മകൻ കാൻസർ ബാധിച്ച്‌ നേര്ത്ത മരണപ്പെട്ടിരുന്നു. നഴ്സിങ് വിദ്യാർഥിനിയായ മകള്‍ മാത്രമാണ് ഇപ്പോള്‍ അവളുടെ തുണ. പ്രതിസന്ധിയിലായ ബന്ധുക്കള്‍ മമ്മൂട്ടിയുടെ ഫൗണ്ടേഷനോട് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന്, മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിച്ചു എല്ലാ ചികിത്സാചെലവുകളും ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ 5.16-ന് ആണ് സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകളിലും ഗുരുതര പരിക്കുകളുണ്ടായ അവസ്ഥയിലായിരുന്നു അവള്‍. ഏകദേശം മൂന്ന് മണിക്കൂർ മണ്ണിനടിയില്‍ കുടുങ്ങിയ സന്ധ്യയെ രക്ഷപ്പെടുത്തുമ്ബോള്‍ ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. ഇടത് കാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലായിരുന്നു. എട്ടുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ അസ്ഥികള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, മസിലുകളും കോശങ്ങളും നശിച്ചതിനെ തുടർന്ന് ഇടത് കാല്‍ മുട്ടിന് മുകളില്‍ വച്ച്‌ നീക്കം ചെയ്യേണ്ടിവന്നു. ഇപ്പോള്‍ സന്ധ്യയുടെ വലതുകാലിനും മസില്‍ പരിക്കുകള്‍ ഉള്ളതിനാല്‍ തുടർ ചികിത്സ ആവശ്യമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News