നാട്ടിലെ ഗുണ്ടയെപ്പോലെ സംസാരിക്കുന്നു: പ്രധാനമന്ത്രി മോദിയെ 'അപമാനിച്ചതിന്' രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി
Newdelhi, 29 ഒക്റ്റോബര്‍ (H.S.) ന്യൂഡൽഹി: പ്രധാനമന്ത്രി മോദി വോട്ടിനുവേണ്ടി നൃത്തം ചെയ്യുമെന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ബുധനാഴ്ച ശക്തമായി തിരിച്ചടിച്ചു. രാഹുൽ ഗാന്ധിയെ അദ്ദേഹം ഒരു നാട്ടിലെ ഗുണ
നാട്ടിലെ ഗുണ്ടയെപ്പോലെ സംസാരിക്കുന്നു: പ്രധാനമന്ത്രി മോദിയെ 'അപമാനിച്ചതിന്' രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച്  ബിജെപി


Newdelhi, 29 ഒക്റ്റോബര്‍ (H.S.)

ന്യൂഡൽഹി: പ്രധാനമന്ത്രി മോദി വോട്ടിനുവേണ്ടി നൃത്തം ചെയ്യുമെന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ബുധനാഴ്ച ശക്തമായി തിരിച്ചടിച്ചു. രാഹുൽ ഗാന്ധിയെ അദ്ദേഹം ഒരു നാട്ടിലെ ഗുണ്ട എന്ന് വിശേഷിപ്പിച്ച ഭണ്ഡാരി . രാഹുൽ ഗാന്ധി തന്റെ പരാമർശങ്ങളിലൂടെ വോട്ടർമാരെ പരിഹസിക്കുകയും പാവപ്പെട്ടവരെ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.

രാഹുൽ ഗാന്ധി ഒരു 'നാട്ടിലെ ഗുണ്ടയെ' പോലെ സംസാരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്ത ഇന്ത്യയിലെയും ബിഹാറിലെയും ഓരോ പാവപ്പെട്ടവരെയും രാഹുൽ ഗാന്ധി പരസ്യമായി അപമാനിച്ചു! രാഹുൽ ഗാന്ധി വോട്ടർമാരെയും ഇന്ത്യൻ ജനാധിപത്യത്തെയും പരിഹസിച്ചു, ബിജെപി നേതാവ് 'എക്‌സി'ൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ശക്തമായ പരിഹാസം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം: വോട്ടിന് വേണ്ടി ഒരു നാടകം ചെയ്യാൻ ആവശ്യപ്പെട്ടാൽ അദ്ദേഹം ചെയ്യും. അദ്ദേഹത്തെ കൊണ്ട് നിങ്ങൾക്ക് എന്തും ചെയ്യിപ്പിക്കാം. നൃത്തം ചെയ്യാൻ നരേന്ദ്ര മോദിയോട് പറഞ്ഞാൽ. അദ്ദേഹം നൃത്തം ചെയ്യും... എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പമുള്ള സംയുക്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ . നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ നടപ്പാക്കി ചെറിയ ബിസിനസ്സുകളെല്ലാം പ്രധാനമന്ത്രി മോദി തകർത്തു എന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങളുടെ ഫോണിന്റെ പിന്നിൽ എന്താണ് എഴുതിയതെന്ന് എന്നോട് പറയുക. മെയ്ഡ് ഇൻ ചൈന. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി നരേന്ദ്ര മോദിജി എല്ലാ ചെറുകിട ബിസിനസ്സുകളെയും തകർത്തു. നിങ്ങൾ എവിടെ നോക്കിയാലും അത് മെയ്ഡ് ഇൻ ചൈനയാണ്. ഇത് മെയ്ഡ് ഇൻ ചൈന ആകരുത്, മെയ്ഡ് ഇൻ ബിഹാർ ആകണം എന്നാണ് ഞങ്ങൾ പറയുന്നത്. മൊബൈലുകൾ, ഷർട്ടുകൾ, പാന്റ്‌സുകൾ എന്നിവയെല്ലാം ബിഹാറിൽ നിർമ്മിക്കണം, ആ ഫാക്ടറികളിൽ ബിഹാറിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കണം. അത്തരമൊരു ബിഹാറിനെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.

2025-ലെ ബിഹാർ തിരഞ്ഞെടുപ്പ് ദേശീയ ജനാധിപത്യ സഖ്യവും (NDA) മഹാസഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടമാണ്. ഭാരതീയ ജനതാ പാർട്ടി, ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ), രാഷ്ട്രീയ ലോക് മോർച്ച എന്നിവ എൻഡിഎയിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ ജനതാദൾ നേതൃത്വം നൽകുന്ന മഹാസഖ്യത്തിൽ കോൺഗ്രസ് പാർട്ടി, ദീപാങ്കർ ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) (സിപിഐ-എംഎൽ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഎം), മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നിവയും ഉൾപ്പെടുന്നു. കൂടാതെ, പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് സംസ്ഥാനത്തെ 243 സീറ്റുകളിലും മത്സരിക്കാൻ അവകാശം ഉന്നയിച്ചിട്ടുണ്ട്. നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.

---------------

Hindusthan Samachar / Roshith K


Latest News