Enter your Email Address to subscribe to our newsletters

Thrissur, 29 ഒക്റ്റോബര്‍ (H.S.)
തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. കുതിരാനില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ഫോറസ്റ്റ് വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കുകളില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ബിജു ചികിത്സയില്‍ തുടരുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയാണ് ബിജുവിനെ ആക്രമിച്ചത്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. കാട്ടാനയെ തുരത്താൻ വഴിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറ്റൊരു സംഭവത്തില്‍ വയനാട് ചേകാടി വനപ്പാതയില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരനു നേരെ കാട്ടാനയുടെ ആക്രമണം. കമ്ബളക്കാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർ ചേകാടി സ്വദേശി ഹരീഷ് ആണ് കാട്ടാനയുടെ മുന്നില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്.
രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഹരീഷിന്റെ ബൈക്കിനു നേരെ കാട്ടാന പാഞ്ഞടുത്തത്. ഓടിമാറി ഒരു കലുങ്കിന് താഴേക്കിറങ്ങിയ ഹരീഷിന് തോളെല്ലിനു പരുക്കേറ്റു. ബൈക്ക് തകർത്ത ശേഷം കാട്ടാന വനത്തിലേക്ക് പോയി. ഇതുവഴിയെത്തിയ ഒരു കാറിലാണ് ഹരീഷ് പിന്നീട് യാത്ര തുടർന്ന്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരീഷിന്റെ നില ഗുരുതരമല്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR