Enter your Email Address to subscribe to our newsletters

New delhi, 29 ഒക്റ്റോബര്‍ (H.S.)
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് യുദ്ധ വിമാനത്തില്‍ വീണ്ടും പറക്കും. റഫാല്‍ വിമാനത്തിലാകും രാഷ്ട്പതി സഞ്ചരിക്കുക. രാവിലെ ഹരിയാനയിലെ അംബാലയില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നായിരിക്കും യുദ്ധവിമാനത്തില്‍ കയറുക. രാഷ്ട്രപതി ഭവന്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് രാജ്യത്തിന്റെ സര്‍വസൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു യുദ്ധവിമാനത്തില്‍ സഞ്ചരിക്കുന്നത്.
നേരത്തെ സുഖോയ് 30 വിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. 2023 ഏപ്രില്‍ 8 നായിരുന്നു രാഷ്ട്രപതി സുഖോയ്-30 യുദ്ധവിമാനത്തില്‍ പറന്നത്. അസമിലെ തേസ്പൂര്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്നായിരുന്നു അന്ന് രാഷ്ട്രപതി സുഖോയ്-30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ചത്. കരസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമായിരുന്നു പറക്കല്‍. രാഷ്ട്രപതിയുടെ ആദ്യയുദ്ധവിമാനയാത്ര ആയിരുന്നു അത്. യാണിത്.
ഗ്രൂപ്പ് ക്യാപ്റ്റന്‍ നവീന്‍ കുമാര്‍ തിവാരിയാണ് രാഷ്ട്രപതിയെയും വഹിച്ചുള്ള സുഖോയ് പറത്തിയത്. എയര്‍മാര്‍ഷല്‍ എസ്.പി. ധര്‍ക്കര്‍, ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ എന്നിവര്‍ ചേര്‍ന്നാണ് തേസ്പുര്‍ വ്യോമതാവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചത്. കര, നാവിക, വ്യോമ സേനകളുടെ അധിപയാണ് രാഷ്ട്രപതി. മുന്‍രാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍, രാംനാഥ് കോവിന്ദ് എന്നിവര്‍ യുദ്ധവിമാനത്തില്‍ യാത്രചെയ്തിരുന്നു. മൂന്നുപേരും മഹാരാഷ്ട്രയിലെ പുണെ വ്യോമതാവളത്തില്‍നിന്നാണ് യാത്ര നടത്തിയത്. വടക്കന്‍ അസമിലെ തേസ്പുര്‍ അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയിലാണ്.
---------------
Hindusthan Samachar / Sreejith S