കടലിനെ ഭയക്കാതെ നാളുകള്‍; കടല്‍ഭിത്തി വന്നതോടെ സമാധാനം വീണ്ടെടുത്ത ചെല്ലാനം നിവാസികള്‍
Kochi, 30 ഒക്റ്റോബര്‍ (H.S.) കടലാക്രമണം മൂലം ഭയത്തോടെ കഴിഞ്ഞിരുന്നവരായിരുന്നു കൊച്ചി ചെല്ലാനം നിവാസികള്‍. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി ഇവിടെയുള്ളവരുടെ ജീവിതം സമാധാനം നിറഞ്ഞതാണ്. കിഫ്ബിയുടെ സഹായത്തോടെ നിര്‍മിച്ച കടല്‍ ഭിത്തി ഇവരുടെ ജീവിതം തന്നെ മാറ്
Chellanam


Kochi, 30 ഒക്റ്റോബര്‍ (H.S.)

കടലാക്രമണം മൂലം ഭയത്തോടെ കഴിഞ്ഞിരുന്നവരായിരുന്നു കൊച്ചി ചെല്ലാനം നിവാസികള്‍. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി ഇവിടെയുള്ളവരുടെ ജീവിതം സമാധാനം നിറഞ്ഞതാണ്. കിഫ്ബിയുടെ സഹായത്തോടെ നിര്‍മിച്ച കടല്‍ ഭിത്തി ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

കടലൊന്ന് ആഞ്ഞടിച്ചാല്‍ ചെല്ലാനത്തുകാരുടെ നെഞ്ച് അതിലേറെ വേഗത്തില്‍ ഇടിക്കുമായിരുന്നു. കൂറ്റന്‍ തിരമാലകള്‍ വീടിന്റെ ഭിത്തി തകര്‍ത്ത് അകത്തുകയറും. സ്വന്തമായുള്ളതെല്ലാം വലിച്ചെടുത്ത് കൊണ്ടുപോകും. എന്നാല്‍ 2024 മുതല്‍ ഇവരുടെ ജീവിതം കടലിനെ ഭയക്കാത്തതാണ്.

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് ബീച്ച് വരെ 7.36 കിലോമീറ്റര്‍ നീളത്തിലാണ് കടല്‍ഭിത്തി നിര്‍മിച്ചത്. 2021 കിഫ്ബിയുടെ 344.2 കോടി രൂപയുടെ സഹായത്തോടെ നിര്‍മാണം തുടങ്ങി. തീരത്ത് കൂറ്റന്‍ പാറക്കല്ലുകള്‍ നിരത്തി. മുകളില്‍ 2 ടണ്‍ ഭാരമുള്ള ടെട്രാപോഡുകള്‍ സ്ഥാപിച്ചു. കരഭാഗം 3 മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ലിട്ട് ഉയര്‍ത്തി. മുകളില്‍ മനോഹരമായ വാക്ക് വേ നിര്‍മിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കിയത്.

കടലെത്ര കലിതുള്ളിയാലും ഇപ്പോള്‍ ഒരു തുള്ളി വെള്ളം പോലും വീട്ടില്‍ തൊടില്ല. ഇപ്പോള്‍ കടലിനെ പേടിച്ച് നാട്ടുകാര്‍ ഉപേക്ഷിച്ചുപോകാനിരുന്ന ഈ നാടിനെ പുറംനാട്ടുകാര്‍ തേടി എത്തുന്നു.

കടല്‍ക്കാറ്റും സൂര്യനെയും ആസ്വദിച്ച് കിലോമീറ്ററുകള്‍ നടക്കാം എന്നതാണ് വാക്ക് വേയുടെ പ്രത്യേകത. വിനോദ സഞ്ചാരം കൂടി ആയതോടെ ചെല്ലാനത്തുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം കൂടിയായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News