Enter your Email Address to subscribe to our newsletters

Kollam, 30 ഒക്റ്റോബര്‍ (H.S.)
കൊല്ലം കടയ്ക്കലില്‍ വിവാഹത്തട്ടിപ്പിലൂടെ യുവതിയുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. ആല്‍ത്തറമൂട് സംഗീത് ഭവനില്‍ സംഗീതിന്റെയും മാതാപിതാക്കളുടെയും പേരിലാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
പത്തനംതിട്ട കോന്നി സ്വദേശിയാണ് യുവതി. പരാതിയില്‍ ഗാർഹിക പീഡനം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കടയ്ക്കല്‍ പൊലീസ് കേസെടുത്തു.
2013 ആണ് സംഗീതും പ്രിൻസിയും പരിചയപ്പെടുന്നത്. യുഎഇയില്‍ വെച്ചായിരുന്നു ഇരുവരും കാണുകയും പ്രണയത്തിലാവുകയും പിന്നീട് രണ്ടുപേരും ഒരുമിച്ച് താമസിക്കുകയും ചെയ്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു പിന്നീട് ഇരുവരുടെയും വിവാഹം. ദുബായില്‍ ഒരു കമ്ബനിയില്‍ അക്കൗണ്ടന്റ് ആയിട്ടാണ് പ്രിൻസി ജോലി ചെയുന്നത്. തൻറെ സമ്ബാദ്യം മുഴുവനും സംഗീത് സ്വന്തം പേരില്‍ ആക്കി മാറ്റിയെന്നാണ് പരാതി. കടയ്ക്കല്‍ ഗവ. യുപിഎസിനു സമീപം സംഗീതിന്റെ അമ്മയുടെ പേരിലുള്ള വസ്തുവില്‍ സഹോദരിക്ക് വീട് വെച് കൊടുക്കാൻ തന്റെ സമ്ബാദ്യം മുഴുവൻ ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. ഇതിനിടയില്‍ ദുബായിലെ സംഗീതിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് സംഗീത നാട്ടില്‍ ആണ് താമസിച്ചിരുന്നതെന്നും 2022 മുതല്‍ തന്റെ ശമ്ബളത്തില്‍ നിന്ന് ഒരു തുക അയച്ചു കൊടുത്തിരുന്നെന്നും പ്രിൻസി പറയുന്നു.
പെട്ടന്നാണ് സംഗീതിന്റെ വീട്ടുകാർ ഇടപെട്ട് വിവാഹമോചനം ആവിശ്യപെട്ടതും കേസ് ഫയല്‍ ചെയ്തതും. രണ്ടാഴ്ച മുൻപ് ഭർത്താവ് താമസിച്ച ആല്‍ത്തറമൂട്ടിലെ വീട്ടിലെത്തിയ പ്രിൻസിയെ വീട്ടില്‍ കയറ്റിയില്ല. രണ്ടാഴ്ചയായി പ്രിൻസി രാജ് വീടിനു മുന്നിലുണ്ട്. പൊതുപ്രവർത്തകരും പൊലീസും പറഞ്ഞിട്ടും വീടിനകത്ത് ഇവരെ കയറ്റാൻ കൂട്ടാക്കിയില്ല..പിന്നീട് പൊലീസ് ഇടപെട്ടാണു ശുചിമുറി തുറന്നുനല്‍കിയത്. വീടിന്റെ മുൻവശത്തു പ്രിൻസി രാജിന്റെ സത്യാഗ്രഹം തുടരുകയാണ്.എന്നാല്‍ സംഗീതും വീട്ടുകാരും കേസ് എതിർക്കുകയും 25 ലക്ഷം രൂപ വായ്പ എടുത്താണു വീട് വച്ചത് എന്ന പറയുകയും ചെയ്തു. ഇവർ പരാതി നല്‍കിയതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സംഗീതിന്റെ ബന്ധുക്കള്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR