Enter your Email Address to subscribe to our newsletters

Qatar, 30 ഒക്റ്റോബര്‍ (H.S.)
മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറു മണിക്കാണ് മുഖ്യമന്ത്രി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിയുടെ പ്രാഥമിക പരിപാടി.
ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര-വാണിജ്യ പ്രമുഖരെയും വിവിധ സംഘടനാ ഭാരവാഹികളെയും അദ്ദേഹം അഭിസംബോധന ചെയ്യും. വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുല്‍, എംബസിയിലെ മുതിന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവർ സ്വീകരിച്ചു. വൈകുന്നേരം ആറുമണിക്ക് ഐഡിയല്‍ ഇന്ത്യൻ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.
ലോകകേരളസഭയും മലയാളം മിഷൻ-സംസ്കൃതി ഖത്തർ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങില്‍ ഇന്ത്യൻ അംബാസഡർ വിപുല്‍, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പത്മശ്രീ ഡോ. എം. എ. യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR