ഓണറേറിയം വര്‍ദ്ധന തുച്ഛം , സമരം തുടരും : കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍
Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ശരിയാണ് എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സ
asha workers


Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ശരിയാണ് എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ല എന്ന വ്യാപക പ്രചാരണത്തിന് സര്‍ക്കാര്‍ തന്നെ നല്‍കുന്ന മറുപടിയാണ് ഇത്. എന്നാല്‍ ആയിരം രൂപ പ്രതിമാസവര്‍ദ്ധന എന്നത് അംഗീകരിക്കാന്‍ ആവുന്നതല്ല. ദിനംപ്രതി കേവലം 33 രൂപ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ദരിദ്രരായ ആശാവര്‍ക്കര്‍മാരെ വീണ്ടും അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിരമിക്കല്‍ ആനുകൂല്യം എന്ന വളരെ സുപ്രധാനമായ ആവശ്യത്തെപ്പറ്റി പരാമര്‍ശിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതും പ്രതിഷേധാത്മകമാണ്. 263 ദിവസം സമരം ചെയ്ത് നേടിയ വര്‍ദ്ധനവ് സ്വീകരിക്കുന്നു എങ്കിലും സമരം ശക്തമായി തുടരും എന്ന് സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിന് നേതൃത്വം നല്‍കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ രാപകല്‍ സമരം ആരംഭിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്ത്രീ തൊഴിലാളി സമരത്തിന്റെ 263ാം ദിവസം മാത്രമാണ് അനുകൂലമായി പ്രതികരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇതിനിടെ വിവിധ ഘട്ടങ്ങളിലായി പല സമരമുറകളും ആശാസമരത്തിലൂടെ കേരളം കണ്ടു. നിരാഹാര സമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി സ്ത്രീ തൊഴിലാളികള്‍ തെരുവില്‍ ഉറങ്ങി സംസ്ഥാനത്തുടനീളം നടത്തിയ രാപകല്‍ സമര യാത്ര ഉള്‍പ്പെടെ വലിയ ജനപിന്തുണയോടെ വിജയിച്ചിരുന്നു. സമരത്തിന്റെ 256ാം ദിവസം ആശമാര്‍ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ക്രൂരത വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ ജനരോഷം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. അടുത്ത സമരരൂപം പ്രഖ്യാപിക്കുന്നതിനായി ഉടനടി സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News