Enter your Email Address to subscribe to our newsletters

Bihar, 30 ഒക്റ്റോബര്‍ (H.S.)
ഛഠ് പൂജയ്ക്ക് യുനെസ്‌കോയുടെ പൈതൃക പദവിക്കായി ശ്രമിക്കുകയാണെന്നും അപ്പോഴാണ് പ്രതിപക്ഷം അതിനെ അപമാനിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ മുസഫര്‍പുരില്‍ റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലിക്കെത്തിയ വന്‍ ജനാവലിതന്നെ എന്‍ഡിഎ വിജയിക്കുമെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു. ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ആറാം തീയതി നടക്കും.
ഛഠ് പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതുതന്നെ നാടകമാണെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രസ്താവന വിവാദമായിരുന്നു. ഇതുതന്നെ മുറുകെപ്പിടിച്ചാണ് മോദിയുടെ പ്രസംഗവും. ഛഠ് പൂജയെ കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം.
''ബിഹാറിലെ അമ്മമാരും സഹോദരിമാരും ഈ അപമാനം സഹിക്കുമോ?. ഛഠ് പൂജ ബിഹാറിന്റെ മാത്രമല്ല, രാജ്യത്തിന്റെ ആകെ ആഘോഷമാണ്. ഇതു ലോകം മുഴുവന്‍ ഏറ്റെടുക്കുകയാണ്. യുനെസ്‌കോ പൈതൃക പദവി കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒട്ടേറെ സ്ത്രീകള്‍ പങ്കെടുക്കുന്ന പൂജയെ ഇപ്പോള്‍ ചിലര്‍ അപമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ആര്‍ജെഡി നേതാക്കള്‍ക്കാണ് ഛഠ് പൂജ നാടകം. ബിഹാറിലെ ജനങ്ങള്‍ ഈ അപമാനം വര്‍ഷങ്ങളോളം മറക്കില്ല. ഇതിന് ബിഹാര്‍ വോട്ടിലൂടെ മറുപടി നല്‍കും'' മോദി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S