Enter your Email Address to subscribe to our newsletters

Bihar, 30 ഒക്റ്റോബര്‍ (H.S.)
ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനേയും കടന്നാക്രമിച്ചാണ് പ്രധാനമന്ത്രിയുടെ റാലികള്‍ പുരോഗമിക്കുന്നത്. രാഹുലും തേജസ്വിയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇരുവരും അഴിമതിയുടെ രാജകുമാരന്മാരാണെന്നും മോദി ആരോപിച്ചു. ബിഹാറിലെ മുസാഫര്‍പുരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജകുമാരന്മാരെന്ന് സ്വയം കരുതുന്ന ഈ കൂട്ടുകെട്ട് വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണ്. ഒരാള്‍ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനും മറ്റൊരാള്‍ ബിഹാറിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനുമാണ്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കേസുകളില്‍ ഇരുവരും ജാമ്യത്തിലാണ്.
രാഹുലും തേജസ്വിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ എന്നെ 24 മണിക്കൂറും വെറുക്കുകയുംഅധിക്ഷേപിക്കുകയും ചെയ്യുന്നു. പിന്നാക്ക, പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ഈ സ്ഥാനത്ത് എത്തിയത് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ സ്വയം ഗാന്ധിമാര്‍ എന്ന് വിളിക്കുകയും തന്നെ ശപിക്കുകയും ചെയ്യുന്നത്.
നാംദാര്‍ സ്വാഭാവികമായും ഒരു കാംദാറിനെ അപമാനിക്കും. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്റെ ഭരണകാലത്ത്, രാഷ്ട്രീയ യജമാനന്മാര്‍ക്ക് മുന്നില്‍ തലകുനിക്കുന്നവര്‍ക്ക് മാത്രമാണ് ബഹുമതികളും പുരസ്‌കാരങ്ങളും നല്‍കിയിരുന്നത്. അങ്ങനെയുള്ളവര്‍ക്ക് എപ്പോഴെങ്കിലും പാവങ്ങളെ ഉയര്‍ത്താന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
സാമൂഹിക നീതിയുടെ പേരില്‍ പോലും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ജനങ്ങളെ വഞ്ചിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. സത്യം പറഞ്ഞാല്‍, ഓരോ ഇന്ത്യക്കാരനും ആദരവോടും ഭക്തിയോടും കൂടി കാണുന്ന ഡോ. ബാബാസാഹേബ് അംബേദ്കറെ അപമാനിക്കുന്നതില്‍ ഇവര്‍ അഭിമാനിക്കുന്നു. രാജ്യം ബാബാസാഹേബ് അംബേദ്കറെ ആരാധിക്കുമ്പോള്‍ ആര്‍ജെഡി നേതാക്കള്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ചവിട്ടിമെതിച്ചു. ദളിതരോട് ആര്‍ജെഡി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരേ മനോഭാവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S