Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഒക്റ്റോബര്‍ (H.S.)
ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര പ്രബല്യത്തില്‍. കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് എംഡി ഉത്തരവിറക്കി.
അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
1. https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം.
2. അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുള്ള പക്ഷം), ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍) എന്നിവ (JPG/PNG/PDF ഫോര്‍മാറ്റില്‍) അപ്ലോഡ് ചെയ്യണം.
3. സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദ്ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം.
4. അപേക്ഷകന്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
5. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും RFID കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷകന്റെ വീടുകളില്‍ എത്തിക്കും. RFID കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം.
---------------
Hindusthan Samachar / Sreejith S