Enter your Email Address to subscribe to our newsletters

Chennai, 30 ഒക്റ്റോബര്‍ (H.S.)
ചെന്നൈ കാഞ്ചീപുരത്തെ ഹൈവേ കൊള്ളയ്ക്ക് പിന്നില്‍ മലയാളി സംഘമെന്ന് കണ്ടെത്തല്‍. കുറിയര്‍ കമ്പനി വാഹനം തടഞ്ഞ് നിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. വീഹനത്തിലെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നാലരക്കോടിയോളം രൂപയാണ് കവര്‍ന്നത്. ഇതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള 17 പേരടങ്ങുന്ന സംഘമാണെന്നാണ് കാഞ്ചിപുരം പോലീസിന്റെ കണ്ടെത്തല്‍.
കവര്‍ച്ച നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന 5 മലയാളികള്‍ അറസ്റ്റിലായി. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സന്തോഷ്, ജയന്‍, സുജിത്ലാല്‍, മുരുകന്‍, കുഞ്ഞു മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 12 പേരെ പിടികൂടാനുള്ള അന്വഷണം നടക്കുകയാണ്. ഇതിനായി കാഞ്ചിപുരം പോലീസിന്റെ ഒരു സംഘം കേരളത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
മുംബൈ ബോര്‍വാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി. കമ്മിഷന്‍ അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നല്‍കുകയാണ് ജതിന്‍ ചെയ്തിരുന്നത്. ഇത്തരത്തില്‍ ന്നര മാസം മുന്‍പ് നാലരക്കോടി രൂപയുമായി ബെംഗളൂരുവില്‍ നിന്നു ചെന്നൈയിലെ സൗക്കാര്‍പെട്ടിലേക്കു പോകുമ്പോഴാണ് കവര്‍ച്ച നടന്നത്.
മൂന്ന് കാറുകളിലെത്തി കുറിയര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാര്‍ കൈക്കലാക്കി. ആര്‍ക്കോട്ട് ഭാഗത്തെത്തിയപ്പോള്‍ കാറും ഡ്രൈവര്‍മാരെയും ഉപേക്ഷിച്ച് പണവുമായി രക്ഷപ്പെട്ടു. പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കവര്‍ച്ചസംഘം കേരളത്തില്‍ നിന്നുള്ളവരാണെന്നു കണ്ടെത്തിയത്.
---------------
Hindusthan Samachar / Sreejith S