മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്; നാളെ സത്യപ്രതിജ്ഞ
Telungana, 30 ഒക്റ്റോബര്‍ (H.S.) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ മന്ത്രിയാകുന്നു. തെലങ്കാന മന്ത്രിസഭയിലേക്കാണ് താരം എത്തുന്നത്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയിലെത്തിക്കാന്‍ കോണ്‍ഗ്ര
mohammad azharuddin


Telungana, 30 ഒക്റ്റോബര്‍ (H.S.)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ മന്ത്രിയാകുന്നു. തെലങ്കാന മന്ത്രിസഭയിലേക്കാണ് താരം എത്തുന്നത്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ക്യാബിനറ്റിലെ മുസ്ലിം പ്രാതിനിധ്യം പരിഗണിച്ചാണ് ഈ നീക്കം. ന്യൂനപക്ഷത്തിന്റെ പിന്തുണയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം. നവംബര്‍ 11-നാണ് ഉപതിരഞ്ഞെടുപ്പ്.

നിലവില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് അസറുദ്ദീന്‍. അടുത്തിടെയാണ് ഗവര്‍ണറുടെ ക്വാട്ട വഴി അദ്ദേഹം ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. അതോടെ മന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുങ്ങുകയും ചെയ്തു.

1985 മുതല്‍ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 15,593 റണ്‍സ് നേടി. ഇതില്‍ 79 അര്‍ധ സെഞ്ചുറികളും 29 സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് പിന്നീട് ആജീവനാന്ത വിലക്ക് വീണതോടെ അസറുദ്ദീന്റെ കരിയര്‍ അപ്രതീക്ഷിതമായി അവസാനിച്ചു. 2009-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

---------------

Hindusthan Samachar / Sreejith S


Latest News