പഹല്‍ഗാം ഭീകരാക്രമണം: എന്‍ഐഎ കുറ്റപത്രം തയാര്‍; ഉടന്‍ സമര്‍പ്പിക്കും
Kashmir, 30 ഒക്റ്റോബര്‍ (H.S.) പഹല്‍ഗാം ഭീകരാക്രമണക്കേസ് അന്വേഷിപ്പിക്കുന്ന എന്‍ഐഎ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. മൂന്ന് പാകിസ്താന്‍ ഭീകരരെ സഹായിച്ച രണ്ട് സ്വദേശികളെയും പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയേയും പ്രതിചേര്‍ത്താണ് കുറ്റപത്രമെന്നാണ് പുറത
pahalgram


Kashmir, 30 ഒക്റ്റോബര്‍ (H.S.)

പഹല്‍ഗാം ഭീകരാക്രമണക്കേസ് അന്വേഷിപ്പിക്കുന്ന എന്‍ഐഎ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. മൂന്ന് പാകിസ്താന്‍ ഭീകരരെ സഹായിച്ച രണ്ട് സ്വദേശികളെയും പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയേയും പ്രതിചേര്‍ത്താണ് കുറ്റപത്രമെന്നാണ് പുറത്തുവരുന്ന വിവരം. ഭീകരാക്രമണത്തിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഫെഡറല്‍ ഏജന്‍സിക്ക് സെപ്റ്റംബര്‍ 18-ന് ജമ്മു കോടതി 45 ദിവസത്തെ സമയം നീട്ടിനല്‍കിയിരുന്നു. സമയപരിധി ഈ ആഴ്ച അവസാനിക്കും.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമോ എന്നതിനെക്കുറിച്ചോ ഭീകരരായ സുലൈമാന്‍ ഷാ, ഹംസ അഫ്ഗാനി എന്ന അഫ്ഗാന്‍, ജിബ്രാന്‍ എന്നിവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തതിന് ജൂണില്‍ അറസ്റ്റിലായ പഹല്‍ഗാം സ്വദേശികള്‍ ബഷീര്‍ അഹമ്മദ് ജോതര്‍, പര്‍വേസ് അഹമ്മദ് ജോതര്‍ എന്നിവരുടെ ജുഡീഷ്യല്‍ റിമാന്‍ഡ് നീട്ടുന്നതിനെക്കുറിച്ചോ എന്‍ഐഎ പ്രതികരിക്കാന്‍ വിസമ്മതിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചില തെളിവുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇരുവരെയും ഒക്ടോബര്‍ 18-ന് ജമ്മുവിലെ അംഫല്ല ജയിലില്‍ വെച്ച് വീണ്ടും ചോദ്യം ചെയ്തുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ബഷീര്‍, പര്‍വേസ് ജോതര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് മുന്‍പ് ഏപ്രില്‍ 21-ന് ഹില്‍ പാര്‍ക്കിലെ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ (ധോക്) ഇവര്‍ മൂന്ന് സായുധ ഭീകരര്‍ക്ക് അഭയം നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച 90 ദിവസത്തിനപ്പുറം 45 ദിവസം കൂടി എന്‍ഐഎ സെപ്റ്റംബറില്‍ ജമ്മു കോടതിയോട് ആവശ്യപ്പെടുകയും സെപ്റ്റംബര്‍ 18-ന് കോടതി അനുവദിക്കുകയും ചെയ്തു.

പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ മൂന്ന് ഭീകരരെ ജൂലായ് 28-ന് ദച്ചിഗാം വനമേഖലയില്‍ വെച്ച് സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയെയും അതിന്റെ സഹസംഘടനയായ ടിആര്‍എഫിനെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണവുമായി ബന്ധമുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഗൂഢാലോചനയുടെ പൂര്‍ണരൂപം പുറത്തുകൊണ്ടുവരാന്‍ നിര്‍ണായകമായ ചില പാകിസ്താന്‍ ഫോണ്‍ നമ്പറുകള്‍ ബഷീറിന്റെയും പര്‍വേസ് ജോതറിന്റെയും ഫോണുകളില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം അന്വേഷണത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍, കോവര്‍കഴുത ഉടമകള്‍, പോണി ഉടമകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, ജീവനക്കാര്‍, കടകളിലെ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലധികം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News