വിമര്‍ശനങ്ങള്‍ മന്ത്രി ശിവന്‍കുട്ടിയെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു; എഐവൈഎഫ്.
Kollam, 30 ഒക്റ്റോബര്‍ (H.S.) പിഎം ശ്രീ കാരരില്‍ കേരളം ഒപ്പിട്ടതിനെ തുടര്‍ന്നുണ്ടായ വിമര്‍ശങ്ങളില്‍ വിദ്യാഭ്യാസമന്ത്രിക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ്. മന്ത്രിയുടെ ജാഗ്രതക്കുറവാണ് ചൂണ്ടിക്കാണിച്ചതെന്നും എഐവൈഎഫ് വ്യക്തമാക്ക
aiyf


Kollam, 30 ഒക്റ്റോബര്‍ (H.S.)

പിഎം ശ്രീ കാരരില്‍ കേരളം ഒപ്പിട്ടതിനെ തുടര്‍ന്നുണ്ടായ വിമര്‍ശങ്ങളില്‍ വിദ്യാഭ്യാസമന്ത്രിക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ്. മന്ത്രിയുടെ ജാഗ്രതക്കുറവാണ് ചൂണ്ടിക്കാണിച്ചതെന്നും എഐവൈഎഫ് വ്യക്തമാക്കി. പി.എം.ശ്രീയിലെ തര്‍ക്കത്തിനിടെ, മന്ത്രി ജി.ആര്‍.അനിലിന്റെ വാക്കുകള്‍ വേദനയുണ്ടാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. എം.എ.ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞതും വിഷമമുണ്ടാക്കുന്ന കാര്യമാണ്. എഐവൈഎഫ്, എവൈഎസ്എഫ് സംഘടനകള്‍ മാര്‍ച്ച് നടത്തി കോലം കത്തിച്ചതിലും മന്ത്രി നീരസം പ്രകടിപ്പിച്ചിരുന്നു.

വ്യക്തിപരമായ അധിക്ഷേപമോ മുദ്രാവക്യമോ ഉദ്യേശിച്ചില്ലെന്നാണാണ് എഐവൈഎഫ് പറയുന്നത്. ഇനി വിവാദങ്ങള്‍ വേണ്ടെന്ന സിപിഐ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് എഐവൈഎഫിന്റെ ഖേദ പ്രകടനം. ശിവന്‍കുട്ടിക്ക് വേദനയണ്ടായെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം എന്നാണ് ബിനോയ് വിശ്വം നല്‍കിയ നിര്‍ദേശം.

പി.എം ശ്രീ പദ്ധതിയില്‍ സി.പിഎം-സി.പി.ഐ തര്‍ക്കം പരിഹരിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ എഐവൈഎഫ്, എഐഎസ്എഫ് സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കെതിരെ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തുവന്നത്. പ്രശ്‌ന പരിഹാരത്തിന്റെ ക്രഡിറ്റ് എം.എ ബേബിക്ക് മാത്രം നല്‍കുകയാണ് സിപിഐ. ജനയുഗത്തില്‍ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ബേബിക്ക് പ്രശംസ. ബേബി കേരളത്തില്‍ ക്യാംപ് ചെയ്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചുവെന്നും ഇടത് രാഷ്ട്രീയം ഉയര്‍ത്തി മുന്നോട്ടെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞുവെന്നും ലേഖനത്തില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News