Enter your Email Address to subscribe to our newsletters

Kerala, 30 ഒക്റ്റോബര്‍ (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യപ്പെടുത്തിയായരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.. ഇന്ദിരാ ഗാന്ധി ഒരു സ്ത്രീ ആയിരുന്നു, അവര്‍ക്ക് ഈ പുരുഷനെക്കാള്‍ ധൈര്യമുണ്ടായിരുന്നെന്ന് നരേന്ദ്ര മോദിയെ ഉന്നംവെച്ച് രാഹുല്‍ പറഞ്ഞു. മോദി ഭീരുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ നളന്ദയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത്, ഇന്ദിര യുഎസിനെ ഭയപ്പെടുകയോ അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയോ ചെയ്തില്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള ധൈര്യവും കാഴ്ചപ്പാടുമില്ലെന്ന് രാഹുല്‍ പറഞ്ഞു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധവേളയില്‍ അമേരിക്ക അവരുടെ വിമാനവാഹിനിക്കപ്പലിനെയും അവരുടെ ഏഴാം കപ്പല്‍പ്പടയേയും അയച്ചു. ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. അവര്‍ പറഞ്ഞു, നിങ്ങളുടെ നാവികസേനയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്തോളൂ. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ ചെയ്യും. ഇന്ദിരാ ഗാന്ധി ഒരു സ്ത്രീയായിരുന്നു. അവര്‍ക്ക് ഈ പുരുഷനെക്കാള്‍ കരുത്തുണ്ടായിരുന്നു. മോദി ഒരു ഭീരുവാണ്, രാഹുല്‍ പറഞ്ഞു.
മോദിക്ക് കാഴ്ചപ്പാടുകളില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. അതാണ് വാസ്തവം. മോദിക്ക് ധൈര്യമുണ്ടെങ്കില്‍, അമേരിക്കന്‍ പ്രസിഡന്റ് കള്ളം പറയുകയാണെന്ന് (ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയത്തില്‍) ബിഹാറിലെ ഏതെങ്കിലും യോഗത്തില്‍ പറയാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S