Enter your Email Address to subscribe to our newsletters

Pathanamthitta, 30 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ മോഷണക്കേസില്‍ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തത്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ മോഷണക്കേസില്‍ നിലവിലെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. അപസ്മാര ബാധിതനാണെന്നും ജയിലില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റി.
അതേസമയം, ശബരിമല ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും. നവംബര്‍ മൂന്നിന് റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ദ്വാരപാലക പാളികളിലെ സ്വര്‍ണ കൊള്ളയ്ക്ക് പുറമെ കട്ടിളപാളികളിലെ സ്വര്‍ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്.ഐ.ടി ഇന്ന് കോടതിയില്‍ നല്‍കി. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. സ്വര്‍പാളികള്‍ ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണികൃഷ്ന്‍ പോറ്റിയും കൂട്ടാളികളും കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന് തത്യുമായ സ്വര്‍ണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പില്‍ കണ്ടെടുത്ത ബാക്കി സ്വര്‍ണവും റാന്നി കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം 608 ഗ്രാം സ്വര്‍ണ്ണം ഹാജരാക്കിയിരുന്നു.
കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്‌ഐടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനി സാവകാശം നല്‍കാനാകില്ലെന്നും എസ്‌ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S