Enter your Email Address to subscribe to our newsletters

Kochi, 30 ഒക്റ്റോബര്‍ (H.S.)
വിസ്മയാ മോഹന്‍ലാല്‍ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.ജൂഡ് ആന്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് ഒക്ടോബര്‍ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്നു അരങ്ങേറി.ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തിത്ത്വങ്ങളുടേയും ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
ആശിര്‍വ്വാദ് സിനിമാമ്പിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് മോഹന്‍ലാല്‍ ആദ്യ തിരി തെളിയിച്ചതോടെ യാണ് തുടക്കമായത്.തുടര്‍ന്ന് ശ്രീമതി സുചിത്രാ മോഹന്‍ലാല്‍ സ്വിച്ചോണ്‍ കര്‍മ്മവും പ്രണവ് മോഹന്‍ലാല്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.
ആശിഷ് ജോ ആന്റണി അഭിനയ രംഗത്ത്
ഈ ചിത്രത്തിലൂടെ മറ്റൊരു നടന്റെ കടന്നുവരവും പ്രഖ്യാപിക്കപ്പെട്ടു. ആശിഷ്‌ജോ ആന്റെണിയാണ് ഈ നടന്‍.മോഹന്‍ലാലാണ് ആശിഷിനെ ചടങ്ങില്‍ അവതരിപ്പിച്ചത്.ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ് എമ്പുരാന്‍ എന്ന ചിത്രത്തില്‍ നിര്‍ണ്ണായകമായ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആശിഷ് . അന്ന് ഈ കഥാപാത്രം ആരെന്ന് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകമുണര്‍ത്തിയിരുന്നു. ആ അന്വേഷണമാണ് ഇന്ന് ഈ ചടങ്ങില്‍ എത്തിച്ചേര്‍ന്നത്. ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ആശിഷ് ജോ ആന്റെണി അവതരിപ്പിക്കുന്നത്.
ആശിഷിന്റെ കടന്നുവരവും തികച്ചും യാദൃശ്ചികമാണന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതില്‍ ഒരു കഥാപാത്രം ഉണ്ടായപ്പോള്‍ ആശിഷിനോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു. അയാള്‍ അതിനു സമ്മതം മൂളി.
നാല്‍പ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ അഭിനയ രംഗത്ത് എത്തുമ്പോള്‍ ഇത്തരം വലിയ ചടങ്ങുകളൊന്നും ഇല്ലായിരുന്നു.
വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.അതിന് അനുയോജ്യമായ ഒരു കഥ ഒത്തുവന്നത് ഈ ചിത്രത്തിലാണ്. അഭിനയം ഈസ്സിയായ കാര്യമല്ല. അത് തെരഞ്ഞെടുക്കു വാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ക്കു ഉളതാണ്. അതിനുള്ള സാഹസര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക യാണ് നമുക്കു ചെയ്യാനുള്ളത്.. അതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ഇപ്പോഴുണ്ട്. - മകള്‍ അഭിനയ രംഗത്തേക്കു കടന്നു വരുന്നതിനേക്കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായമായിരുന്നു ഇത് .
മകള്‍ അഭിനയ രംഗത്ത് കടന്നു വരുന്നത് ഒരു അമ്മയെന്ന നിലയില്‍ തനിക്ക് ഏറെ സന്തോഷം പകരുന്ന കാര്യം തന്നെയെന്ന് സുചിത്രാ മോഹന്‍ലാലും ചടങ്ങില്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S