Enter your Email Address to subscribe to our newsletters

Mumbai, 30 ഒക്റ്റോബര്‍ (H.S.)
വനിതാ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്തയക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റമുണ്ട്. പരുക്കേറ്റു പുറത്തായ പ്രതിക റാവലിനു പകരം ഷെഫാലി വര്‍മ ടീമിലെത്തിയപ്പോള്‍ ഉമ ഛേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്കു പകരം റിച്ച ഘോഷ്, ക്രാന്തി ഗൗഡ് എന്നിവരുമെത്തി. ഓസീസ് പ്ലേയിങ് ഇലവനിലേക്ക് സോഫി മോളിനക്‌സ് എത്തി.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീം, ഈ ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പു തുടരുന്ന ഏക ടീം തുടങ്ങി കണക്കിലും കളിയിലും ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡ് ജയവുമായാണ് ഓസീസ് മടങ്ങിയത്. എന്നാല്‍ ഭൂതകാലം നല്‍കിയ ഭീതിയില്‍ കുടുങ്ങിക്കിടക്കാതെ, ആത്മവിശ്വാസത്തോടെ അവസാന പന്തുവരെ പൊരുതാന്‍ ഉറച്ചാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങുക. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്റ്റേഡിയത്തിലാണ് മത്സരം.
നവി മുംബൈയില്‍ ഇന്ന് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മഴമൂലം മത്സരം മുടങ്ങിയാല്‍ സെമിഫൈനലിന് നാളെ റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. നാളെയും മത്സരം നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടും.
---------------
Hindusthan Samachar / Sreejith S