Enter your Email Address to subscribe to our newsletters

Kozhikode, 31 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട് നഗരമധ്യത്തില്‍ ബസ് ജീവനക്കാരും വിദ്യാർഥികളും ഏറ്റുമുട്ടിയത് കുട്ടികളെ ബസില്‍ കയറ്റാത്തതിനെ ചൊല്ലിയല്ലെന്ന് ജീവനക്കാർ.
ഇന്ന് രാവിലെ പി വിഎസ് ആശുപത്രിക്ക് സമീപമായിരുന്നു ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മില്‍ സംഘർഷമുണ്ടായത്. ഗ്യാലക്‌സി എന്ന സ്വകാര്യ ബസ് ആണ് വിദ്യാർഥികള്‍ സംഘമായെത്തി തടഞ്ഞതും ജീവനക്കാരെ മർദിച്ചതും. സംഘർഷത്തില്‍ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരിക്കും പരിക്കേറ്റിരുന്നു. സംഘർഷത്തിന് കാരണം കുട്ടികളെ ബസില്‍ കയറ്റാത്തതുമായി ബന്ധപ്പെട്ടുള്ള തർക്കമല്ലെന്നും ഹോണ്‍ അടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണുണ്ടായതെന്നുമാണ് ജീവനക്കാർ പറയുന്നത്.
സംഘം ചേർന്നെത്തിയ വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരിയെയും ഇവർ മർദിച്ചു. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാത്ത പക്ഷം തങ്ങള്‍ കോഴിക്കോട്-പെരുമണ്ണ റൂട്ടില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ജീവനക്കാർ അറിയിച്ചു. വ്യഴാഴ്ചയും കുട്ടികളും ബസ് ജീവനക്കാരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. പത്താംക്ലാസ് പ്ലസ് ടു വിദ്യാർഥികളും ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം. അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് പെരുമണ്ണ റൂട്ടില്‍ ഇന്ന് ബസ് പണി മുടക്കുകയാണ്. മർദനവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാർ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR