ഗുരുദ്വാരകൾക്ക് പുറത്ത് കോൺഗ്രസ് നേതാക്കളാണ് ആൾക്കൂട്ടത്തെ നയിച്ചത് : 1984 ലെ സിഖ് വിരുദ്ധ അക്രമത്തെക്കുറിച്ച് ഹർദീപ് സിംഗ് പുരി
Newdelhi, 31 ഒക്റ്റോബര്‍ (H.S.) ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്നുള്ള സിഖ് വിരുദ്ധ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സംസാരിച്ചു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രിയായ ഹർദീപ് സിംഗ് പുരി . 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാക്കൾ ഗുരുദ്വാരകൾക്ക
ഗുരുദ്വാരകൾക്ക് പുറത്ത് കോൺഗ്രസ് നേതാക്കളാണ്  ആൾക്കൂട്ടത്തെ  നയിച്ചത് : 1984 ലെ സിഖ് വിരുദ്ധ അക്രമത്തെക്കുറിച്ച് ഹർദീപ് സിംഗ് പുരി  ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്നുള്ള സിഖ് വിരുദ്ധ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സംസാരിച്ചു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രിയായ ഹർദീപ് സിംഗ് പുരി . 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാക്കൾ ഗുരുദ്വാരകൾക്ക് പുറത്ത് ജനക്കൂട്ടത്തെ നയിക്കുകയും സിഖ് സമൂഹത്തിനെതിരെ അക്രമം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.  നിയമം നടപ്പാക്കേണ്ട സ്ഥാപനങ്ങൾ മനസ്സാക്ഷി അടിയറവ് വെക്കുകയും അക്രമം തുടരാൻ അനുവദിക്കുകയും ചെയ്തു എന്നും പുരി പറഞ്ഞു. പോലീസുകാർ നോക്കിനിൽക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഗുരുദ്വാരകൾക്ക് പുറത്ത് ജനക്കൂട്ടത്തെ നയിക്കുന്നത് കണ്ടു. നിയമപാലനത്തിനായി നിലകൊള്ളേണ്ട സ്ഥാപനങ്ങൾ പോലും മനസ്സാക്ഷി അടിയറവ് വെക്കുകയും ഈ നേതാക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്തു, പുരി എക്‌സിൽ കുറിച്ചു.  സിഖുകാരെ 'ഒരു പാഠം പഠിപ്പിക്കാൻ' ഒരു കോൺഗ്രസ് എം.എൽ.എയുടെ വസതിയിൽ വെച്ച് യോഗം ചേർന്നതായും, അവിടെ നിന്ന് രാസവസ്തുക്കളും വെടിമരുന്നുകളും  സംഘടിപ്പിച്ച് ജനക്കൂട്ടത്തിന് കൈമാറിയതായും അദ്ദേഹം ആരോപിച്ചു. 2005-ലെ നാനാവതി കമ്മീഷൻ റിപ്പോർട്ടിലും ഇക്കാര്യങ്ങൾ ശരിവെച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സിഖ് കൂട്ടക്കൊലയ്ക്ക് കോൺഗ്രസ് സൗകര്യമൊരുക്കിയെന്നും കുറ്റവാളികളെ സംരക്ഷിച്ചു എന്നും പുരി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സമാധാനപരമായ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ കാലഘട്ടത്തെ വിലമതിക്കണമെന്നും 1984-ലെ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   1984-ലെ സിഖ് സമൂഹത്തിനെതിരായ അക്രമത്തിന്റെ ഭീകരത പുരി ഓർമ്മിച്ചു. അക്രമം തൻ്റെ ഹൗസ് ഖാസിലെ വീടിന് അടുത്തുവരെ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഡിഡിഎ ഫ്ലാറ്റിൽ താമസിച്ചിരുന്ന തൻ്റെ മാതാപിതാക്കളെ സുഹൃത്ത് സമയത്തിന് രക്ഷപ്പെടുത്തിയതായും പുരി അറിയിച്ചു. എല്ലാ സിഖ് സംഘാംഗങ്ങളെയും പോലെ ഈ അക്രമവും എൻ്റെ വീടിന് അടുത്തുവരെ എത്തി. ഞാൻ അന്ന് ജനീവയിൽ പോസ്റ്റ് ചെയ്തിരുന്ന ഒരു യുവ ഫസ്റ്റ് സെക്രട്ടറിയായിരുന്നു. എസ്എഫ്എസ്, ഹൗസ് ഖാസിലെ ഒരു ഡിഡിഎ ഫ്ലാറ്റിൽ താമസിച്ചിരുന്ന എൻ്റെ മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് ഞാൻ അതീവ ആശങ്കയിലായിരുന്നു. ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും അചിന്തനീയമായ അക്രമം അലയടിച്ചപ്പോഴും എൻ്റെ ഹിന്ദു സുഹൃത്ത് സമയത്തിന് അവരെ രക്ഷപ്പെടുത്തി, ഖാൻ മാർക്കറ്റിലെ എൻ്റെ മുത്തശ്ശൻ്റെ ഒന്നാം നിലയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി, പുരി എക്‌സിൽ പോസ്റ്റ് ചെയ്തു.


Newdelhi, 31 ഒക്റ്റോബര്‍ (H.S.)

ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്നുള്ള സിഖ് വിരുദ്ധ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സംസാരിച്ചു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രിയായ ഹർദീപ് സിംഗ് പുരി . 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാക്കൾ ഗുരുദ്വാരകൾക്ക് പുറത്ത് ജനക്കൂട്ടത്തെ നയിക്കുകയും സിഖ് സമൂഹത്തിനെതിരെ അക്രമം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.

നിയമം നടപ്പാക്കേണ്ട സ്ഥാപനങ്ങൾ മനസ്സാക്ഷി അടിയറവ് വെക്കുകയും അക്രമം തുടരാൻ അനുവദിക്കുകയും ചെയ്തു എന്നും പുരി പറഞ്ഞു. പോലീസുകാർ നോക്കിനിൽക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഗുരുദ്വാരകൾക്ക് പുറത്ത് ജനക്കൂട്ടത്തെ നയിക്കുന്നത് കണ്ടു. നിയമപാലനത്തിനായി നിലകൊള്ളേണ്ട സ്ഥാപനങ്ങൾ പോലും മനസ്സാക്ഷി അടിയറവ് വെക്കുകയും ഈ നേതാക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്തു, പുരി എക്‌സിൽ കുറിച്ചു.

സിഖുകാരെ 'ഒരു പാഠം പഠിപ്പിക്കാൻ' ഒരു കോൺഗ്രസ് എം.എൽ.എയുടെ വസതിയിൽ വെച്ച് യോഗം ചേർന്നതായും, അവിടെ നിന്ന് രാസവസ്തുക്കളും വെടിമരുന്നുകളും സംഘടിപ്പിച്ച് ജനക്കൂട്ടത്തിന് കൈമാറിയതായും അദ്ദേഹം ആരോപിച്ചു. 2005-ലെ നാനാവതി കമ്മീഷൻ റിപ്പോർട്ടിലും ഇക്കാര്യങ്ങൾ ശരിവെച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിഖ് കൂട്ടക്കൊലയ്ക്ക് കോൺഗ്രസ് സൗകര്യമൊരുക്കിയെന്നും കുറ്റവാളികളെ സംരക്ഷിച്ചു എന്നും പുരി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സമാധാനപരമായ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ കാലഘട്ടത്തെ വിലമതിക്കണമെന്നും 1984-ലെ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1984-ലെ സിഖ് സമൂഹത്തിനെതിരായ അക്രമത്തിന്റെ ഭീകരത പുരി ഓർമ്മിച്ചു. അക്രമം തൻ്റെ ഹൗസ് ഖാസിലെ വീടിന് അടുത്തുവരെ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിഡിഎ ഫ്ലാറ്റിൽ താമസിച്ചിരുന്ന തൻ്റെ മാതാപിതാക്കളെ സുഹൃത്ത് സമയത്തിന് രക്ഷപ്പെടുത്തിയതായും പുരി അറിയിച്ചു. എല്ലാ സിഖ് സംഘാംഗങ്ങളെയും പോലെ ഈ അക്രമവും എൻ്റെ വീടിന് അടുത്തുവരെ എത്തി. ഞാൻ അന്ന് ജനീവയിൽ പോസ്റ്റ് ചെയ്തിരുന്ന ഒരു യുവ ഫസ്റ്റ് സെക്രട്ടറിയായിരുന്നു. എസ്എഫ്എസ്, ഹൗസ് ഖാസിലെ ഒരു ഡിഡിഎ ഫ്ലാറ്റിൽ താമസിച്ചിരുന്ന എൻ്റെ മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് ഞാൻ അതീവ ആശങ്കയിലായിരുന്നു. ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും അചിന്തനീയമായ അക്രമം അലയടിച്ചപ്പോഴും എൻ്റെ ഹിന്ദു സുഹൃത്ത് സമയത്തിന് അവരെ രക്ഷപ്പെടുത്തി, ഖാൻ മാർക്കറ്റിലെ എൻ്റെ മുത്തശ്ശൻ്റെ ഒന്നാം നിലയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി, പുരി എക്‌സിൽ പോസ്റ്റ് ചെയ്തു.

---------------

Hindusthan Samachar / Roshith K


Latest News