വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ നിർണായക വിജയം; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വനിതകൾ
Kerala, 31 ഒക്റ്റോബര്‍ (H.S.) നവി മുംബൈ: വനിതാ ലോകകപ്പ് 2025-ന്റെ രണ്ടാം സെമിഫൈനലിൽ അസാധാരണമായ പ്രകടനത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വനിതാ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ . ഒക്ടോബർ 31-ന് നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയ
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ നിർണായക വിജയം;  ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വനിതകൾ


Kerala, 31 ഒക്റ്റോബര്‍ (H.S.)

നവി മുംബൈ: വനിതാ ലോകകപ്പ് 2025-ന്റെ രണ്ടാം സെമിഫൈനലിൽ അസാധാരണമായ പ്രകടനത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വനിതാ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ . ഒക്ടോബർ 31-ന് നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 338 റൺസ് എന്ന കൂറ്റൻ സ്കോർ നേടി.

ഈ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ബ്ലൂ വുമണിനെ വിജയത്തിലേക്ക് എത്തിച്ചത് ഹർമൻപ്രീത് കൗറിന്റേയും ജെമീമ റോഡ്രിഗസിന്റെയും പ്രകടനമികവാണ്. ഹർമൻപ്രീത് കൗർ 88 പന്തിൽ നിന്ന് 89 റൺസ് നേടിയപ്പോൾ, ജെമീമ റോഡ്രിഗസ് 134 പന്തിൽ നിന്ന് 127 റൺസെടുത്ത്* ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.

ഈ റൺ ചേസ് നിരവധി റെക്കോർഡുകൾ തകർത്തു എന്നതും ശ്രദ്ധേയമാണ്. ഇത് വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് ആയി മാറി. ടൂർണമെന്റിൽ നേരത്തെ വിശാഖപട്ടണത്ത് വെച്ച് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ നേടിയ 331 റൺസിന്റെ ചെയ്‌സിനെയാണ് ഇന്ത്യൻ വനിതകൾ മറികടന്നത്.

മാത്രമല്ല, ഈ വിജയത്തോടെ ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പിന് വിരാമമായി. ടൂർണമെന്റിൽ 15 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നോട്ട് പോവുകയായിരുന്നു ഓസ്‌ട്രേലിയൻ വനിതകൾ. നവി മുംബൈയിലെ ഈ തോൽവിക്ക് മുമ്പ് ലോകകപ്പ് സെമിഫൈനലിൽ 2017-ൽ ഇന്ത്യയോട് തോറ്റതാണ് അവരുടെ അവസാനത്തെ പരാജയം.

വിജയത്തിനുശേഷം വികാരാധീനയായ ജെമീമയ്ക്ക് ഗ്രൗണ്ടിൽ വെച്ച് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ചരിത്ര വിജയത്തിന് ശേഷം ഇന്ത്യൻ ടീമിലെ ഓരോ കളിക്കാരുടെയും വികാരങ്ങൾ അണപൊട്ടിയൊഴുകി.

എന്റെ അമ്മയ്ക്കും അച്ഛനും പരിശീലകനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ മാസം ഇത് ശരിക്കും ബുദ്ധിമുട്ടായിരുന്നു, ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു, എനിക്കിപ്പോഴും അത് ഉൾക്കൊള്ളാനായിട്ടില്ല. (മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ പറഞ്ഞതിനെക്കുറിച്ച്) ഞാൻ മൂന്നാം സ്ഥാനത്താണ് ബാറ്റ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കുളിക്കുകയായിരുന്നു, എന്നെ അറിയിച്ചാൽ മതിയെന്ന് അവരോട് പറഞ്ഞു,” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ ജെമീമ പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News