Enter your Email Address to subscribe to our newsletters

Kasaragod, 31 ഒക്റ്റോബര്‍ (H.S.)
കാസർഗോഡ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. റോഡരികില്‍ നിന്ന വിദ്യാർത്ഥിയെയാണ് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം നടന്നത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. അക്രമിയെ ഹെല്‍മറ്റുകൊണ്ട് അടിച്ച ശേഷം വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് മേല്‍പ്പറമ്ബ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു 16കാരനായ വിദ്യാർത്ഥി. സ്‌കൂട്ടറിലെത്തിയ ഒരാള്‍ കുട്ടിയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും തൃപ്‌തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാള്‍ വിദ്യാർത്ഥിയെ നിർബന്ധിച്ച് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുതറി മാറിയ കുട്ടി ഹെല്‍മറ്റെടുത്ത് അക്രമിയെ അടിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ അക്രമി പിന്തുടരാൻ ശ്രമിച്ചു. എന്നാല്‍ കുട്ടി രക്ഷപ്പെട്ടതോടെ തൊട്ടുപിന്നാലെ അക്രമിയും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും, പ്രതിയെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR