പാറശാല പന്നിവളർത്തൽ കേന്ദ്രം പുനർനിർമ്മിക്കും ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു
Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.) പാറശ്ശാല പന്നിവളർത്തൽ കേന്ദ്രത്തിന്റെ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. അസുഖം ബാധിച്ച പന്നികളെ കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്ന സാഹചര്യം
Pig Breeding Unit


Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.)

പാറശ്ശാല പന്നിവളർത്തൽ കേന്ദ്രത്തിന്റെ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

അസുഖം ബാധിച്ച പന്നികളെ കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്ന സാഹചര്യം പൂർണമായും തടഞ്ഞ് നല്ലയിനം പന്നികളെ ഇവിടെ തന്നെ വളർത്തിയെടുക്കുന്നതാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

2024 സെപ്റ്റംബർ മുതൽ പുതിയ ഫാം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് പുനർനിർമ്മാണ പ്രവർത്തനം യഥാർഥ്യമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ 1964ൽ ആരംഭിച്ചതാണ് പാറശാല പന്നി വളർത്തൽ കേന്ദ്രം. ഇപ്പോൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ പിഗ് ബ്രീഡിംഗ്‌ യൂണിറ്റ് എന്ന പേരിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. അത്യുല്‌പാദന ശേഷിയുള്ള വിദേശ ജനുസ്സിൽപ്പെട്ട മാതൃശേഖരത്തെ വളർത്തിയെടുത്ത് അവയുടെ പ്രജനനത്തിലൂടെ ലഭ്യമാകുന്ന പന്നി കുഞ്ഞുങ്ങളെ ഇവിടെ വളർത്തുന്നു. സംസ്ഥാനത്തിൻ്റെ മാംസ ഉല്‌പാദന മേഖലയ്ക്കും ഭക്ഷ്യമാലിന്യ സംസ്‌ക്കരണത്തിനും ഗണ്യമായ സംഭാവന നൽകി വരുന്നുണ്ട് പാറശാല പന്നിവളർത്തൽ കേന്ദ്രം

എം.എൽ.എയുടെയും ജില്ലാ പഞ്ചായത്തിൻ്റെയും മൃഗസംരക്ഷണ വകുപ്പിൻ്റെയും പ്രവർത്തനഫലമായിട്ടാണ് അപ്രതീക്ഷിതമായി നേരിട്ട അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നും ഇപ്പോൾ ഫാർമിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനമായത്. നഷ്‌ടപ്പെട്ട കൂടുകൾക്കു പകരമായി ആധുനിക രീതിയിലുള്ള ഷെഡുകൾ പുതുക്കിപണിതുകൊണ്ട് മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മൃഗസംരക്ഷണവകുപ്പ് ഒരു കോടി രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ അംഗീകൃത ഏജൻസിയായ കോസ്റ്റ് ഫോർഡിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

ക്ലാസിക്കൽ സ്വൈൻ ഫിവറിൽ പന്നി വളർത്തുന്ന കർഷകർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് ഒരു സെമിനാർ പരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിച്ചു. പാലോട് സംസ്ഥാന മൃഗരോഗ കേന്ദ്രത്തിലെ രോഗനിർണയ ഉദ്യോഗസ്ഥയായ അപർണ്ണ. എസ് നേതൃത്വം നൽകി.

പാറശാല ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എം.സി.റെജിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. കെ ബെൻഡാർവിൻ, ജനപ്രതിനിധികളായ വിനിതകുമാരി, വൈ.സതീഷ്, അനിതാ റാണി തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News